മകളെക്കുറിച്ചുള്ള വ്യാജപ്രചരണം: മറുപടിയുമായി രേഖ

മലയാളത്തിലും തമിഴിലുമടക്കം ഒരുപിടി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടിയാണ് രേഖ. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനിന്നെങ്കിലും ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയും ചെയ്തു.

ഇപ്പോള്‍ രേഖയുടെ മകള്‍ അനുഷ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു എന്ന പ്രചരണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേഖ.

എന്റെ മകള്‍ ഒരു സിനിമയിലും അഭിനയിക്കുന്നില്ലെന്നും മകള്‍ക്ക് ഉപരിപഠനത്തിനാണ് താത്പര്യമെന്നും രേഖ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here