ദേശീയപുരസ്‌കാരം മമ്മൂട്ടിക്ക് സമര്‍പിച്ച് കെപിഎസി ലളിത; മുത്തം നല്‍കി സ്‌നേഹം പ്രകടിപ്പിച്ച് മമ്മൂക്ക

അമരത്തിലെ അഭിനയത്തിന് തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് അര്‍ഹതപ്പെട്ടതാണെന്ന് നടി കെപിഎസി ലളിത.

അരനൂറ്റാണ്ടായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന കെപിഎസി ലളിതയെ മലയാള സിനിമാ ലോകം ആദരിച്ച ചടങ്ങില്‍ വച്ചാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

ഡബ്ബിംഗിന് തന്നെ സഹായിച്ചത് മമ്മൂട്ടിയാണെന്നും ചിത്രത്തിലെ അരയഭാഷ വഴങ്ങാതിരുന്ന തനിക്ക് സഹായകമായത് മമ്മൂട്ടിയുടെ ഇടപെടലാണെന്നും കെപിഎസി ലളിത ഓര്‍ത്തെടുത്തു.

തുടര്‍ന്ന് കെപിഎസി ലളിതയുടെ നെറ്റിയില്‍ മുത്തം കൊടുത്താണ് മമ്മൂട്ടി സ്‌നേഹം പ്രകടിപ്പിച്ചത്. ആ സ്‌നേഹപ്രകടനത്തെ വന്‍ കയ്യടികളോടെയാണ് ‘ലളിതം 50’ സദസ് സ്വീകരിച്ചത്.

അഭിനയത്തിന്റെ തുടക്കം മുതല്‍ തന്നെ തന്റെ ഇഷ്ടനടിയാണ് കെപിഎസി ലളിതയെന്ന് മമ്മൂട്ടി പറഞ്ഞു. ലളിതയുടെ ജോഡിയായി അഭിനയിക്കുന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് നടന്‍ ഇന്നസെന്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News