ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപാളിനെ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചെന്ന വാര്‍ത്ത അവാസ്തവമെന്ന് കൊല്ലം രൂപത

കൊല്ലം: പ്രിന്‍സിപാളിനെ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചെന്ന വാര്‍ത്ത അവാസ്തവമെന്ന് കൊല്ലം രൂപത.

പ്രിന്‍സിപാളിനെതിരായ നടപടി സ്‌കൂളിന്റെ ബോര്‍ഡ് യോഗം ചേര്‍ന്നശേഷമെ തീരുമാനിക്കുവെന്നും വിദ്യാഭ്യാസ വകുപിനുള്ള മറുപടി ഉടന്‍ നല്‍കുമെന്നും കൊല്ലം രൂപത അറിയിച്ചു.

കെ.എല്‍.സി.എയുടെ ഒരു ഭാരവാഹിയാണ് പ്രിന്‍സിപാളിനെ നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിചുവെന്ന വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. തുടര്‍ന്ന് വാര്‍ത്ത പ്രചരിച്ചതോടെയാണ് കൊല്ലം രൂപത വാര്‍ത്ത നിഷേധിച്ചത്.

പ്രിന്‍സിപാളിനെതിരെ നടപടി സംബന്ധിച് തീരുമാനം എടുക്കണമെങ്കില്‍ ട്രിനിറ്റി സ്‌കൂളിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേര്‍ന്നെ തീരുമാനിക്കാനാകു എന്നും ഇതിനായി കൊല്ലം ബിഷപ്പ് സ്റ്റാന്‍ലി റോമന്‍ യോഗം വിളിക്കുമെന്നും നിയമോപദേശം തേടാനും തീരുമാനിച്ചതായി രൂപത അധികൃതര്‍ അറിയിച്ചു.

അതേ സമയം വിദ്ധ്യാഭ്യാസ ഡപ്പ്യൂട്ടി ഡയറക്ടറുടെ നോട്ടീസിനുള്ള മറുപടി ഉടന്‍ നല്‍കും.വെള്ളിയാഴ്ചയാണ് നോട്ടീസ് ലഭിച്ചത് രണ്ടാം ശനിയാഴ്ചയും ഞാറാഴ്ചയും അവധിയായതിനാല്‍ തീരുമാനങള്‍ക്ക് കാലതാമസം നേരിടുന്നതെന്നും കൊല്ലം രൂപത വ്യക്തമാക്കി.അതേ സമയം പ്രിന്‍സിപാളിനെതിരെ കേസെടുക്കണമെന്ന നിലപാടിലാണ് ഗൗരിനേഘയുടെ രക്ഷിതാക്കളും ആക്ഷന്‍ കൗണ്‍സിലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News