വിവാദ ഭൂമി ഇടപാട്: ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്

സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, സാജു വര്‍ഗീസ് എന്നിവര്‍ക്കും കോടതി നോട്ടീസ് അയച്ചു. ഹര്‍ജിയില്‍ സര്‍ക്കാരും നിലപാട് അറിയിക്കണം.

സഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ഭൂമി ഇടപാടില്‍ ക്രിമിനല്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി ഈ മാസം 28ന് വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News