കുരീപ്പുഴയെ വെട്ടിക്കീറുമെന്ന് സംഘപരിവാര്‍ ഭീഷണി

കവി കുരീപുഴ ശ്രീകുമാറിനെ വെട്ടി കീറുമെന്ന് സംഘപരിവാര്‍ സംഘടന വിവേകാനന്ദസാംസ്‌കാരിക സമിതി. കുരീപുഴയുടെ കോലം കൊല്ലത്ത് കത്തിച്ചു. മര്‍ദ്ദനമല്ല അതിനപ്പുറവും ചെയ്യാന്‍ മടിക്കില്ലെന്നും അതിനായി മരിക്കാനും തയാറാണെന്നും ഭീഷണി.

വിവേകാനന്ദ സാംസ്‌കാരിക സമിതി എന്ന പേരിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കവി കുരീപുഴ ശ്രീകുമാറിനെതിരെ വധ ഭീഷണി മുഴക്കി കവിയുടെ കോലം കത്തിച്ചത് പ്രകടനത്തിലും കോലം കത്തിക്കുമ്പോഴും കവി കുരീപുഴയെ വെട്ടി കീറുമെന്നും കയ്യും കാലും വെട്ടിയെടുക്കുമെന്നും ഭീഷണി മുഴക്കിയത്.

ഹൈന്ദവ ദൈവങ്ങളെ അവഹേളിച്ചാല്‍ മര്‍ദ്ദനത്തിനപ്പുറത്തേക്ക് പോകുമെന്നും അതിനായി മരിക്കേണ്ടി വന്നാലും ചെയ്യാനുള്ളത് ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പ്.

അതേ സമയം മുദ്രാവാക്യത്തില്‍ കുരീപ്പുഴയെ വെട്ടി കീറുമെന്ന് ഭീഷണി പെടുത്തിയതിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News