പ്രിയാ വാര്യര്‍ അത്ര ചില്ലറക്കാരിയല്ല..! #WatchVideo

ഒന്ന് പുഞ്ചിരിക്കാന്‍ ഒരു നിമിഷം മതി. പക്ഷെ ആ പുഞ്ചിരി നല്‍കുന്ന ഹൃദ്യമായ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കും….!

എത്ര കാലമായി നാം ഹൃദയത്തിന്റെ അഗാധതയിലേക്കിറങ്ങി ചെല്ലുന്ന ഒരു മനോഹരമായ ഓണ്‍ സ്‌ക്രീന്‍ പുഞ്ചിരി കണ്ടിട്ട്? എത്ര നാളായി കുസൃതിയുള്ള ഒരു അര്‍ബന്‍ പെണ്മുഖം മലയാള സിനിമ കണ്ടിട്ട്…?

പുഞ്ചിരിയുടെ പൂനിലാവ് പടര്‍ത്തി ഒരു സ്‌റ്റൈലന്‍ കണ്ണിറുക്കലിലൂടെ സൈബര്‍ ലോകത്തെ കൈയിലെടുത്തു മുന്നേറുന്ന പ്രിയാ വാരിയരുടെ തീര്‍ത്തും വ്യത്യസ്തമായ ദൃശ്യങ്ങളിലൂടെ ഇതാ പ്രിയ അത്ര ചില്ലറക്കാരിയൊന്നുമല്ലെന്നു നമുക്ക് ബോധ്യമാകുന്നു.

ഗുഡ് നൈറ്റ് ഇവെന്റ്‌സും കൈരളി ടിവിയും സംയുക്തമായി തൃശൂര്‍ ലുലു സെന്ററില്‍ സംഘടിപ്പിച്ച സൗന്ദര്യ മത്സരവേദിയിലേക്കാണ് ആത്മവിശ്വാസത്തിന്റെ ചിറകിലേറി അഞ്ചാം നമ്പര്‍ ചെസ്റ്റ് നമ്പറുമണിഞ്ഞു പ്രിയാ വാര്യര്‍ കടന്നു വന്നത്.

സിനിമാ താരങ്ങളും മറ്റു സെലിബ്രിറ്റികളും നിറഞ്ഞ സദസില്‍ സ്വയം പരിചയപ്പെടുത്തുമ്പോള്‍ തന്നെ തന്റെ സ്വപ്നങ്ങളെ കുറിച്ച് വാചാലയായ പ്രിയ രണ്ടാം റൗണ്ടിലെ വിധി കര്‍ത്താക്കളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞത് പൗലോ കൊയ്‌ലോയുടെ പ്രശസ്തമായ ഉദ്ധരണികള്‍ കടമെടുത്താണ്.

മത്സരത്തിനൊടുവില്‍ ടൈറ്റില്‍ കിരീടവുമായി ആ വേദിയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ മനസില്‍ താലോലിച്ച അദമ്യമായ സ്വപ്നങ്ങള്‍ക്ക് നിറം ലഭിച്ചു തുടങ്ങുകയായിരുന്നു.

ഇതാ ആ മനോഹര ദൃശ്യങ്ങള്‍…!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News