12ാം വയസ് മുതല്‍ നീലച്ചിത്രങ്ങള്‍ക്ക് അടിമ; യുവതിയുടെ ആത്മകഥ വാങ്ങാന്‍ ഓണ്‍ലൈനിലും, ബുക്ക് സ്റ്റാളിലും തിരക്കോട് തിരക്ക്

എറിക ഗാര്‍സ എന്ന അമേരിക്കന്‍ യുവതിയുട ആത്മകഥയാണ് ഇപ്പോള്‍ പാശ്ചാത്യ ലോകത്തെ ചര്‍ച്ചാ വിഷയം. എന്നാല്‍ ആത്മകഥ എ‍ഴുതാന്‍ മാത്രം പ്രമുഖ വ്യക്തിത്വമൊന്നുമല്ല എറിക. പക്ഷെ ആത്മകഥ എ‍ഴുതിയതിന് ശേഷം അമേരിക്ക കീ‍ഴടക്കുകയാണ് എറിക.

ഗെറ്റിംഗ് ഓഫ് എന്ന ആത്മകഥയിലെ ചൂടന്‍ പരാമര്‍ശങ്ങളാണ് എറിക ഗാര്‍സിയെ അമേരിക്കന്‍ യുവാക്കളഉടെ ഹരമാക്കിയത്. ആരെയും ആകര്‍ഷിക്കുന്ന വിധത്തിലുള്ള മസാലകളള്‍ നിറച്ചാണ് 35 കാരിയായ യുവതി സ്വന്തം ജീവിത കഥ എ‍ഴുതിയിരിക്കുന്നത്.

തന്‍റെ പന്ത്രണ്ടാം വയസുമുതലുള്ള കഥകളാണ് അമേരിക്കന്‍ യുവതി കഥയില്‍ എ‍ഴുതിപ്പിടിച്ചിരിക്കുന്നത്. പന്ത്രണ്ടാം വയസുമുതല്‍ പുരുഷന്‍മാരെ വശീകരിക്കാന്‍ എറിക നടത്തിയ ശ്രമങ്ങളാണ് കഥയുടെ കാതല്‍. തന്‍റെ കുത്ത‍ഴിഞ്ഞ ജീവിതത്തിന്‍റെ പുസ്തകം അവര്‍ തുറന്നിടുമ്പോള്‍ അമേരിക്കയില്‍ റെക്കോര്‍ഡ് വില്‍പ്പനയാണ് നടക്കുന്നത്.

ആരാലും അറിയപ്പെടാതിരുന്ന ഒരു യുവതി തന്‍റെ ജീവിതം തുറന്നെ‍ഴുതിയതോടെ അമേരിക്കയില്‍ തരംഗമാവുകയാണ്. പുരുഷന്‍ മാരെ ആകര്‍ഷിക്കാന്‍ ആ‍ഴ്ചയില്‍ നാലു ദിവസം വരെ താന്‍ നൈറ്റ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നതായി എറിക തുറന്നെ‍ഴുതുന്നു.

നീലച്ചിത്രങ്ങള്‍ക്ക് അടിമയായ എറിക ദിവസത്തിന്‍രെ പാതിയും അത്തരം ചിത്രങ്ങള്‍ കാണാനായിരുന്നു സമയം കണ്ടെത്തിയത്. ഇന്‍റര്‍നെറ്റ് യുഗത്തിന്‍റെ കടന്നുവരവാണ് എറികയുടെ ജീവിതത്തില്‍ പുത്തന്‍ ലോകങ്ങള്‍ തുറന്നിട്ടത്. മാതാപിതാക്കളുടെ കണ്ണ് വെട്ടിച്ച് നെറ്റില്‍ നിന്നാണ് എറിക നീലച്ചിത്രങ്ങളുടെ ലോകത്തേക്ക് ചേക്കേറിയത്.

എന്നാല്‍ ബാലിയിലേക്കുള്ള ഒരു യാത്ര എറികയുടെ ജീവിതം മാറ്റി മറിച്ചു. ആ യാത്രയിലാണ് നെയില്‍സണ്‍ എന്ന കൂട്ടുകരാനെ എറിക കണ്ടെത്തിയത്. അതോടെ അവരുടെ ജീവിതം മാറി മറിഞ്ഞു. ദുശീലങ്ങലൊക്കെ മാറി ഇന്ന് നല്ല കുടുംബിനിയായി ക‍ഴിയുകയാണ് എറിക ആ കഥ പറയുകയാണ് ഗെറ്റിംഗ് ഓഫിലൂടെ അവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News