കേന്ദ്ര സാഹിത്യപുരസ്‌ക്കാരത്തിനൊപ്പം ലഭിച്ച തുക ജുനൈദിന്‍റെ അമ്മയ്ക്ക് നല്‍കി കെ പി രാമനുണ്ണി

കേന്ദ്ര സാഹിത്യപുരസ്‌ക്കാരം തുക സംഘപരിവാര്‍ അക്രമണത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ അമ്മയ്ക്ക് നല്‍കി പുരസ്‌ക്കാര ജേതാവ് കെ.പി. രാമനുണ്ണി.ദില്ലിയില്‍ നടന്ന് ചടങ്ങില്‍ പുരസ്‌ക്കാരം സ്വീകരിച്ച് ശേഷമാണ് തുക ജൂനൈദിന്റെ അമ്മയ്ക്ക് നല്‍കിയത്.നിറകണ്ണുകളോടെ ജൂനൈദിന്റെ അമ്മ തുക സ്വീകരിച്ചു.

കെ.പി.രാമനുണ്ണിയടക്കം 24 പേര്‍ക്കാണ് ഇത്തവണത്തെ സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങള്‍. മുഹമ്മദ് നമ്പിയുടേയും ശ്രീ കൃഷ്ണന്റേയും സൗഹൃദത്തിന്റെ കഥ പറഞ്ഞ ദൈവത്തിന്റെ പുസ്തകം എന്ന രാമനുണ്ണിയുടെ നോവലിനായിരുന്നു പുരസ്‌ക്കാരം.

നോവല്‍ ചൂണ്ടികാട്ടുന്നത് പോലെ സാഹോദര്യത്തോടെ അനുയായികളും ജീവിക്കണം. യഥാര്‍ത്ഥ ഹിന്ദു മതവര്‍ഗിയ ആക്രമങ്ങള്‍ക്ക് നില്‍ക്കില്ല എന്ന് ചൂണ്ടികാട്ടിയ എഴുത്തുകാരന്‍ കെ.പി.രാമനുണ്ണി, പുരസ്‌ക്കാര തുക ചടങ്ങ് കഴിഞ്ഞയുടന്‍ ജൂനൈദിന്റെ അമ്മയ്ക്ക് കൈമാറി. ഒരു ലക്ഷം രൂപയാണ് പുരസ്‌ക്കാര തുക.

അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ ഭാഗമായി 3 രൂപ മാത്രം കൈപ്പറ്റിയ ശേഷം ബാക്കി തുക മുഴുവന്‍ ജൂനൈദിന്റെ അമ്മയ്ക്ക്.

തുക ഏറ്റ് വാങ്ങിയ അവര്‍ മറുപടി പറയുമ്പോള്‍ മകനെയോര്‍ത്ത് വിതുമ്പി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സാഹിത്യ അക്കാദമി അദ്ധ്യക്ഷനും കന്നട നോവലിസ്റ്റുമായ ചന്ദ്രശേഖര കമ്പാറാണ് പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News