അങ്കമാലിയില്‍ കൂട്ടകൊലപാതകം; ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി

അങ്കമാലി മുക്കുന്നൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. എരപ്പ് അറയ്ക്കലില്‍ ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ക്രൂരകൃത്യം നടത്തിയ ശിവന്‍റെ സഹോദരന്‍ ബാബുവിനെ പൊലീസ് പിടികൂടി. സ്വത്ത് തര്‍ക്കമാണ് കൊലപാതക കാരണം.

തിങ്ക‍ളാ‍ഴ്ച വൈകിട്ട് 5.30ഓടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബവ‍ഴക്ക് സ്വന്തം സഹോദരന്‍റെയും സഹോദര ഭാര്യയുടെയും മകളുടെയും കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

അങ്കമാലി മുക്കുന്നൂരില്‍ എരപ്പ് അറയ്ക്കലില്‍ ശിവന്‍, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്‍റെ സഹോദരന്‍ ബാബു വീട്ടിലെത്തി മൂന്ന് പേരെയും വെട്ടുകയായിരുന്നു. വാക്കത്തി കൊണ്ടായിരുന്നു വെട്ടിയതെന്ന് ദൃക്സാക്ഷികള്‍.

കൃത്യം നടത്തിയ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ബാബുവിനെ മണിക്കൂറുകള്‍ക്കുളളില്‍ പൊലീസ് പിടികൂടി. കൊല്ലപ്പെട്ട സ്മിതയുടെ കുട്ടിക്കും വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലപ്പെട്ട ശിവന്‍റെ അഞ്ച് സഹോദരങ്ങളും തൊട്ടടുത്ത വീടുകളിലാണ് താമസിച്ചിരുന്നത്. ശിവനും അനുജന്‍ ബാബുവും തമ്മില്‍ ഏറെക്കാലമായി തര്‍ക്കം നിലനിന്നിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഈ വാക്കു തര്‍ക്കമാണ് ഒടുവില്‍ കൊടുംക്രൂരതയില്‍ കലാശിച്ചതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News