ഗോകുലം എഫ്‌സി ചരിത്രം കുറിച്ചു; മോഹന്‍ബഗാനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി

ഐ ലീഗില്‍ വമ്പന്‍ അട്ടിമറിയുമായി ഗോകുലം എഫ് സി കരുത്തരായ മോഹന്‍ ബഗാനെ തറപറ്റിച്ചാണ് ഗോകുലം എഫ് സി ചരിത്രം കുറിച്ചത് കൊല്‍ക്കത്ത സാള്‍ട്ട്‌ലേറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഗോകുലത്തിന്റെ വിജയം.

അലജ്മിയും ഹെന്റി കിസെക്കയുമാണ് ഗോകുലത്തിനു വേണ്ടി ഗോളുകള്‍ നേടിയത്. ദിപാണ്ഡ ഡിക്കയാണ് മോഹന്‍ ബഗാനിന്റെ ഏക ഗോള്‍ നേടിയത്. ജയത്തോടെ 12 പോയിന്റുമായി ഗോകുലം ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

ശക്തരായ കൊല്‍ക്കത്തയെ ആദ്യ പകുതിയില്‍ ഗോളടിക്കാതെ പിടിച്ചു നിര്‍ത്തിയതാണ് ഗോകുലത്തിന് ജയമൊരുക്കിയത് ഗോള്‍ വീഴാത്ത ആദ്യ പകുതിക്ക് ശേഷം 76ആം മിനിറ്റില്‍ മഹ്മൂദ് അല്‍ അജ്മിയാണ് കേരളത്തിനായി ആദ്യ ഗോള്‍ നേടിയത്.

എന്നാല്‍, 80 ആം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച് ദീപാനന്ദ ഡിക്ക മോഹന്‍ ബഗാനെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലവസാനിക്കുമെന്ന് തോന്നിയ നിമിഷത്തിലായിരുന്നു കേരളത്തിന്റെ വിജയഗോള്‍ പിറന്നത്. 90ാം മിനിറ്റില്‍ ഹെന്റി കിസേക്ക നേടിയ ഗോളിലൂടെ ഗോകുലം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here