ബിജെപി ദേശീയ നേതാവ് രാംമാധവ് അനാശാസ്യത്തിനിടെ പിടിയിലായെന്ന് റിപ്പോര്‍ട്ട്; ബിജെപി ഭീഷണിയില്‍ വാര്‍ത്ത പിന്‍വലിച്ച് ഓണ്‍ലൈന്‍ മാധ്യമം

ദില്ലി: ബിജെപി മുതിര്‍ന്ന നേതാവ് രാംമാധവ് രണ്ട് യുവതികള്‍ക്കൊപ്പം ഹോട്ടലില്‍നിന്ന് അനാശാസ്യത്തിനിടെ പിടിയിലായതായി റിപ്പോര്‍ട്ട്. ന്യൂസ് ജോയിന്റ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിഘടന സംഘടനയായ എന്‍എസ്‌സിഎന്‍ (നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലന്‍ഡ്) ആണ് രാംമാധവിനെയും യുവതികളെയും ഹോട്ടലില്‍നിന്ന് പിടികൂടിയതെന്നും ന്യൂസ് ജോയിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

നാഗാലന്‍ഡ് തെരഞ്ഞെടുപ്പ് റദ്ദാക്കിയില്ലെങ്കില്‍ രാംമാധവും യുവതികളുമായുള്ള അശ്ലീല വീഡിയോ പുറത്തുവിടുമെന്നും എന്‍എസ്‌സിഎന്‍ ഭീഷണിമുഴക്കി.

വാര്‍ത്ത പുറത്തുവന്നതോടെ, വിഷയത്തില്‍ ബിജെപി കേന്ദ്രനേതൃത്വം പ്രതികരിക്കണമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസും മറ്റും പാര്‍ട്ടികളും സമാന ആവശ്യം ഉന്നയിച്ച് രംഗത്തെത്തി.

ഇതോടെ വാര്‍ത്ത വ്യാജമാണെന്നും ന്യൂസ്‌ജോയിന്റ് വ്യാജ ന്യൂസ് ഏജന്‍സിയാണെന്നും ബിജെപി നാഗാലന്‍ഡ് നേതൃത്വം ആരോപിച്ചു. തുടര്‍ന്ന് ബിജെപി നേതൃത്വത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് വാര്‍ത്ത ന്യൂസ് ജോയിന്റ് പിന്‍വലിച്ചതായാണ് വിവരം.

ബിജെപിയുടെ മുതിര്‍ന്ന നേതാവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലക്കാരനുമാണ് രാംമാധവ്. ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ ചുമതലക്കാരനാണ് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രാം മാധവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News