ബസിനുള്ളില്‍ മധ്യവയസ്‌കന്‍ അപമാനിച്ചു; വീഡിയോ പകര്‍ത്തി വിദ്യാര്‍ഥിനി; ഇര പ്രതികരിച്ചിട്ടും മിണ്ടാതെ സഹയാത്രികര്‍

ദില്ലി: ഓടുന്ന ബസിനുള്ളില്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെതിരെ ദില്ലി സര്‍വകലാശാല വിദ്യാര്‍ഥിനി പരാതി നല്‍കി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ഫെബ്രുവരി ഏഴിനാണ് സംഭവം. വസന്ത് വില്ലേജില്‍നിന്ന് ഐഐടി ഗേറ്റിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ഥിനി.

ബസില്‍ പുസ്തകം വായിച്ചുകൊണ്ടിരിക്കെ സീറ്റ് അസാധാരണമായ വിധം കുലുങ്ങുന്നുവെന്ന് മനസിലാക്കി തലയുയര്‍ത്തി നോക്കിയപ്പോളാണ് ഇയാള്‍ സ്വയംഭോഗം ചെയ്യുന്നതായി ശ്രദ്ധയില്‍പെട്ടതെന്ന് വിദ്യാര്‍ഥിനി പറയുന്നു.

അയാള്‍ തന്റെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നെന്ന് യുവതി പറഞ്ഞു.

സ്പര്‍ശിക്കുന്നത് എതിര്‍ത്തിട്ടും അയാള്‍ മോശമായ പെരുമാറ്റം തുടരുകയായിരുന്നു. 10 മിനിറ്റിന് ശേഷം അയാള്‍ ഒന്നും അറിയാത്ത പോലെ ഐഐടിക്ക് സമീപത്തെ സ്റ്റോപ്പില്‍ ഇറങ്ങിയെന്നും യുവതി പറയുന്നു.

അതേസമയം, മധ്യവയസ്‌കന്റെ പ്രവൃത്തിക്കെതിരെ ശബ്ദമുണ്ടാക്കി പ്രതിഷേധം അറിയിച്ചെങ്കിലും സഹയാത്രികര്‍ ആരും ശ്രദ്ധിച്ചില്ലെന്നും യുവതി പറയുന്നു.

സംഭവത്തിന്റെ വീഡിയോ വിദ്യാര്‍ഥിനി സോഷ്യല്‍മീഡിയയില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. നരേന്ദ്ര മോദി, മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ദില്ലി പൊലീസ് തുടങ്ങിയവരെ ടാഗ് ചെയ്താണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവം വൈറലായതോടെ, പൊലീസില്‍ നേരിട്ട് പോയി പരാതി നല്‍കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News