സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പ് തിരിച്ചടി മറച്ചു പിടിക്കാന്‍ ബിജെപി നീക്കം; കമ്പാര്‍ അടക്കമുള്ളവര്‍ ജയിച്ചത് ബിജെപി പിന്തുണയോടെയെന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമം സജീവം

ദില്ലി: കേന്ദ്രസാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറച്ചു പിടിക്കാന്‍ ബിജെപി നീക്കം. കമ്പാര്‍ അടക്കമുള്ളവര്‍ ജയിച്ചത് ബിജെപി പിന്തുണയോടെയെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ സജീവമാക്കി.

ബിജെപി നടത്തുന്നത് തോല്‍വി മറച്ചുപിടിക്കാനുള്ള ശ്രമമെന്നും, ബിജെപി പാനല്‍ ജയിച്ചിരുന്നെങ്കില്‍ അക്കാദമിയുടെ സ്വയംഭരണാവകാശം ഇല്ലാതാകുമായിരുന്നെന്നും പ്രഭാവര്‍മ്മ പ്രതികരിച്ചു.

സ്വയം ഭരണാവകാശമുള്ള കേന്ദ്ര സര്‍വ്വകലാശാലകളും, ലളിതകലാ അക്കാദമിയും പിടിച്ചെടുത്തതിന് പിന്നാലെയാണ് കേന്ദ്രസാഹിത്യഅക്കാദമിയും പിടിച്ചെടുക്കാന്‍ ബിജെപി ശ്രമിച്ചത്.

എന്നാല്‍ ബിജെപി പാനലില്‍ മത്സരിച്ചവര്‍ നേരിട്ടത് കനത്ത തിരിച്ചടിയും. മലയാളത്തെ പ്രതിനിധീകരിച്ച് ബിജെപിക്ക് വേണ്ടി മത്സരിച്ച അജിത് കുമാറിന് തെരഞ്ഞെടുപ്പില്‍ ആരുടേയും പിന്തുണ ലഭിച്ചില്ല.

്അതേസമയം, അധ്യക്ഷസ്ഥാനത്തേക്കും, ഉപാധ്യക്ഷ സ്ഥാനത്തേക്കും ബിജെപി പിന്തുണയോടെ മത്സരിച്ച പ്രതിഭാ റോയും, എന്‍കെ പാണ്ഡയും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് അധ്യക്ഷനായി തെരഞ്ഞെടുത്ത ചന്ദ്രശേഖര കമ്പാര്‍ അടക്കമുള്ളവര്‍ ജയിച്ചത് ബിജെപി പിന്തുണയോടെയെന്ന വാദവുമായി ബിജെപി രംഗത്തെത്തിയത്.

കമ്പാറിന് വേണ്ടി വോട്ട് നല്‍കാന്‍ അംഗങ്ങളോട് ബിജെപി ആവശ്യപ്പെട്ടെന്നും വാദിക്കുന്നു. എന്നാല്‍ തോല്‍വി മറച്ചു പിടിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നും, ബിജെപി പാനല്‍ അധികാരത്തില്‍ വന്നിരുന്നെങ്കില്‍ അക്കാദമിയുടെ സ്വയംഭരണാവകാശം ഇല്ലാതാകുമായിരുന്നെന്നും മലയാളത്തിന്റെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട പ്രഭാ വര്‍മ്മ വ്യക്തമാക്കി.

കേന്ദ്രസാഹിത്യ അക്കാദമിയുടെ ജനാധിപത്യ ഘടന തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വളരെ സജീവമാണെന്നും പ്രഭാവര്‍മ്മ ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായി നടന്ന അക്കാദമി തെരഞ്ഞെടുപ്പില്‍ ഭരണസമിതിയില്‍ ബിജെപി അനുഭാവികളെ എത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ബിജെപി കൂടുതല്‍ പ്രതിരോധത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News