ഇന്ന് മഹാ ശിവരാത്രി; ആലുവ ശിവക്ഷേത്രത്തില്‍ ബലിയിടല്‍ കര്‍മ്മങ്ങള്‍ തുടരുന്നു

ഇന്ന് മഹാ ശിവരാത്രി. ആലുവ ശിവക്ഷേത്രത്തില്‍ ബലിയിടല്‍ കര്‍മ്മങ്ങള്‍ പുലര്‍ച്ചെ മുതല്‍ തന്നെ ആരംഭിച്ചു. 150ഓളം ബലിത്തറകളാണ് ആലുവ മണപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി രണ്ടായിരത്തോളം പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

ശിവരാത്രി വിളക്കിന് ശേഷമാണ് ഔപചാരികമായി പിതൃകര്‍മ്മങ്ങള്‍ ആരംഭിക്കുന്നതെങ്കിലും രാവിലെ മുതല്‍ തന്നെ ബലിയിടല്‍ കര്‍മ്മങ്ങ!ള്‍ ആരംഭിച്ചു കഴിഞ്ഞു. ശിവരാത്രി ദിവസം തുടക്കം മുതല്‍ കര്‍മ്മങ്ങള്‍ ചെയ്യാമെന്നാണ് വിശ്വാസം.

150ഓളം ബലിത്തറകളാണ് ആലുവ മണപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം എത്തുന്ന ഭക്തജനങ്ങള്‍ ആലുവമണപ്പുറത്തെത്തി അര്‍ദ്ധരാത്രി വരെ ഉറക്കമൊഴിഞ്ഞിരിക്കും. രാത്രി 12 മണിക്ക് മഹാദേവക്ഷേത്രത്തില്‍ ചേനാസ് പരമേശ്വരന്‍ നമ്പൂതിരിയുടെയും മുല്ലപ്പിളളി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ ശിവരാത്രി വിളക്ക് നടക്കും.

പൂര്‍വ്വികരുടെ ഓര്‍മ്മകള്‍ക്ക് ബലിപിണ്ഡം അര്‍പ്പിക്കാന്‍ പത്ത് ലക്ഷത്തോളം പേര്‍ ഇന്നും നാളെയുമായി ആലുവ ശിവക്ഷേത്രത്തില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഹരിത പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇത്തവണ ശിവരാത്രി ആഘോഷം. സുരക്ഷയ്ക്കായി സിസിടിവി കാമറകളും രണ്ടായിരത്തോളം പൊലീസ് സേനയെയും വിന്യസിച്ചിട്ടുണ്ട്.

ശിവരാത്രി നാളില്‍ കൊച്ചി മെട്രോയും സര്‍വ്വീസ് സമയം നീട്ടിയിട്ടുണ്ട്. കൂടാതെ റെയില്‍ സ്‌പെഷ്യല്‍ പാസഞ്ചര്‍ ട്രെയിനുകളും ഭക്തര്‍ക്കായി പ്രത്യേകം സര്‍വ്വീസ് നടത്തും. ഇന്ന് ആലുവ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News