പുതുവത്സരദിനത്തിലെ കൊലപാതകം; പ്രതിയുടെ രേഖാ ചിത്രവും സിസി ടിവി ദൃശ്യവും പുറത്ത്

കഴിഞ്ഞ പുതുവത്സര ദിനത്തില്‍ പത്തനംതിട്ട ടൗണില്‍ വൃദ്ധനെ കല്ല് കൊണ്ട് തലക്കടിച്ച് കൊന്ന കേസിലെ പ്രതിയുടെതെന്ന് സംശയിക്കുന്ന രേഖാ ചിത്രവും സിസി ടിവി ദൃശ്യവും പോലീസ് പുറത്ത് വിട്ടു. മലയാലപ്പുഴ അഞ്ച് സെന്റ് കോളനിയില്‍ പൊടിയനാണ് കൊല്ലപ്പെട്ടത്.

പത്തനംതിട്ട പോലീസ് സ്റ്റേഷന് സമീപത്തെ കടയുടെ വരാന്തയിലുറങ്ങിക്കിടന്ന വ്യദ്ധനെ പുതുവത്സര ദിനത്തില്‍ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവം ഏറെ ചര്‍ച്ചയായിരുന്നു.

പോലീസിന് തലവേദന സൃഷ്ടിച്ച കേസില്‍, മരിച്ച മലയാലപ്പുഴ സ്വദേശി പൊടിയനെ തിരിച്ചറിഞ്ഞത് തന്നെ അടുത്ത ദിവസമാണ്. എന്നാല്‍ കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെപ്പറ്റി യാതൊരു സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. ഇതോടെയാണ് പോലീസ് നഗരത്തില്‍ വിവിധ സ്ഥലങ്ങളില്‍ സിസി ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചത്.

ഇതില്‍ നിന്നും പ്രതി എന്ന് സംശയിക്കപ്പെടുന്ന വ്യക്തി സംഭവ സ്ഥലത്തിന് സമീപത്ത് കല്ലുമായി നടക്കുന്നതിന്റെതടക്കമുള്ള ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഇതിന്റെ സഹായത്തോടെയാണ് പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ രേഖ ചിത്രം പോലീസ് പുറത്തുവിട്ടത്. എന്നാല്‍ ഈ ദൃശ്യങ്ങളിലുള്ള ആളെ തിരിച്ചറിയാനായിട്ടില്ല.

ഈ പശ്ചാത്തലത്തിലാണ് പ്രതിയെ തിരിച്ചറിയാന്‍ മാദ്ധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും സഹായം തേടാന്‍ പോലീസ് തീരുമാനിച്ചത്. ഈ വ്യക്തിയെ തിരിച്ചറിയുന്ന പൊതുജനങ്ങള്‍ ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ പോലീസിന് കൈമാറണമെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News