ഹാഫിസ് സെയ്ദിനെ പാകിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു; ഓര്‍ഡിന്‍സില്‍ പാക് പ്രസിഡന്റ് ഒപ്പിട്ടു

ലാഹോര്‍: 2008ലെ മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനെ പാകിസ്ഥാന്‍ തീവ്രവാദിയായി പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ഓര്‍ഡിന്‍സില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ഒപ്പിട്ടു.

ഇതോടെ ഐക്യരാഷ്ട്ര സംഘടന ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയ എല്ലാ സംഘടനകളെയും പാകിസ്ഥാന്‍ നിരോധിച്ചു.

ലോക രാഷ്ട്രങ്ങളുടെ നിരന്തര സമ്മര്‍ദഫലമായാണ് ഹാഫിസ് സയിദിനെ പാകിസ്ഥാന്‍ ഭീകര പട്ടികയില്‍പെടുത്തിയത്. ഇന്നലെ ജമാഅത് ഉദ്ദവയുടെ കേന്ദ്ര ഓഫീസിനും പ്രദേശിക ഓഫീസുകള്‍ക്കും നല്‍കിവന്ന സുരക്ഷ പിന്‍വലിച്ചതായി ലാഹോര്‍ ഡിഐജി ഹൈദര്‍ അഷ്‌റഫ് പറഞ്ഞു.

പാരീസില്‍ ചേരുന്ന ഫിനാഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പാക് പ്രസിഡന്റ് പുറപ്പെടുന്നതിനു തൊട്ടു മുന്‍പാണ് ഹാഫിസ് സയിദിനെ ഭീകര പട്ടികയില്‍പ്പെടുത്തിയുള്ള പാക്കിസ്ഥാന്റെ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News