മോദിജീ, ഇത് കാണുന്നുണ്ടോ? ബിഹാറില്‍ കക്കൂസ് നിര്‍മിക്കാന്‍ വീട്ടമ്മ ഭിക്ഷയെടുത്തു

പാട്‌ന: ജെഡിയുവും ബിജെപിയും ഭരിക്കുന്ന ബിഹാറില്‍ കക്കൂസ് നിര്‍മിക്കാന്‍ വീട്ടമ്മ ഭിക്ഷയെടുത്തു.

സുപൌള്‍ ജില്ലയിലെ പിപ്ര ബ്ലോക്കിലെ പത്രഉതര്‍ ഗ്രാമത്തിലെ അമിന ഖതൂന്‍ എന്ന യുവതിയാണ് വീട്ടില്‍ കക്കൂസ് നിര്‍മിക്കാന്‍ പണം സ്വരൂപിക്കാനായി ഭിക്ഷയെടുത്തത്.

അടുത്ത ഗ്രാമങ്ങളിലെ വീടുകളിലാണ് ഇവര്‍ ഭിക്ഷയ്‌ക്കെത്തിയത്. വിധവയായ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയാണുള്ളത്.

നിത്യവൃത്തിക്കായി കൂലിപ്പണിക്കുപോകുന്ന തനിക്ക് വീട്ടില്‍ കക്കൂസ് നിര്‍മിക്കാനുള്ള പണം ജോലിചെയ്ത് കണ്ടെത്താനാകില്ലെന്ന് മനസ്സിലാക്കിയതോടെയാണ് അമിന പണപ്പിരിവിന് ഇറങ്ങിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട രണ്ടു തൊഴിലാളികള്‍ കൂലി വാങ്ങാതെ കക്കൂസ് നിര്‍മിച്ചുനല്‍കി. വിവരമറിഞ്ഞ ജില്ലാ ഭരണകൂടം നാല്‍പ്പതുകാരിയായ അമിനയെയും തൊഴിലാളികളെയും അഭിനന്ദിക്കാന്‍ ഗ്രാമത്തില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചു.

കക്കൂസ് നിര്‍മിക്കാന്‍ സഹായം ആവശ്യപ്പെട്ട് അമിന ബ്‌ളോക്ക് അധികൃതരെ കണ്ടെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് പണം യാചിച്ച് ഇറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here