ഇന്ത്യയില്‍ നിന്ന് ഒ‍ളിച്ചോടിയ മല്യയ്ക്ക് ബ്രിട്ടനിലും രക്ഷയില്ല

ബ്രിട്ടീഷ് കോടതി വിധിയില്‍ മല്യയ്ക്ക് തിരിച്ചടി. സിംഗപ്പൂര്‍ കമ്പനിയുമായുള്ള കേസില്‍ വിജയ് മല്യയ്ക്ക് 90 മില്യണ്‍ ഡോളര്‍ പിഴ വിധിച്ച് ബ്രിട്ടീഷ് കോടതി.

ഇന്ത്യയില്‍ നിന്നും 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബ്രിട്ടണിലേക്ക് കടന്ന മല്യയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനു പിറകെയാണ് ബ്രിട്ടീഷ് കോടതി വിധി വന്നിരിക്കുന്നത്. 9000 കോടി രൂപ വായ്പയുടെ കേസ് മാര്‍ച്ച് 16ന് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണിക്കാനിരിക്കെ മല്യയ്ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് ഇപ്പോഴത്തെ ബ്രിട്ടീഷ് കോടതി വിധി.

സിംഗപ്പൂര്‍ ആസ്ഥാനമായ എയര്‍ക്രാഫ്റ്റ് ലീസിംഗ് കമ്പനിയായ ബിഒസി ഏഷിയേഷനുമായുള്ള കേസിലാണ് കിംഗ് ഫിഷര്‍ ഉടമയായ മല്യയ്ക്ക് ബ്രിട്ടനിലെ ഹൈക്കോടതി പിഴ വിധിച്ചത്. ബിഒസി ഏഷിയേഷനില്‍നിന്ന് നാല് വിമാനങ്ങള്‍ വാങ്ങാന്‍ കരാറിലേര്‍പ്പെട്ട കിംഗ് ഫിഷര്‍, മൂന്ന് വിമാനങ്ങള്‍ കമ്പനി നല്‍കിയിട്ടും പണം നല്‍കിയില്ല.

ഇതോടെ നാലാമത്തെ വിമാനം നല്‍കാതെ ബിഒസി കരാറില്‍നിന്ന് പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News