ഇരുന്ന് ജോലി ചെയ്യുന്നവരെ; നിങ്ങള്‍ കരുതിയിരിക്കുക

കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് നമുക്കറിയാം. 9 മുതല്‍ 10 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യുന്നത് ശരീരത്തിന് മാത്രമല്ല ഹൃദയസംബന്ധമായ അസുഖം ഉണ്ടാകുന്നതിനും കാരണമാകാറുണ്ട്.

ദീര്‍ഘനേരമിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പതിന്മടങ്ങ് ആണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ജോലി ചെയ്യുന്ന ആള്‍ക്കാരില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ പിടിപെടാനുള്ള സാധ്യത ഏറെയാണ്.

യാതൊരു വ്യായാമവും ഇല്ലാതെ നീണ്ട നേരം ഇരിക്കുമ്പോള്‍ ശരീരത്തിലെ രക്തപ്രവാഹത്തെയും ഇത് ബാധിക്കും. പത്തുമണിക്കൂറോ അതിലധികമോ ദിവസവും ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് ശരാശരി കൂടിയ നിലയില്‍ ട്രോപോനിന്‍സ് കണ്ടെത്തിയത്. ഇത് ഹൃദ്രോഗസാധ്യതതയാണ് സൂചിപ്പിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News