ആരാധകരുടെ ഡിക്യുവിനെയും കണ്ണിറുക്കി വീ‍ഴ്ത്തി പ്രിയ വാര്യര്‍; കണ്ണുതള്ളി സോഷ്യല്‍മീഡിയ

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ യുവനടനാണ് ദുല്‍ഖര്‍ സല്‍മാന്‍. ഡിക്യു എന്ന ഓമനപ്പേര് ആരാധകരുടെ സ്നേഹം തെളിയിക്കുന്നതാണ്.

മലയാള വെള്ളിത്തിരയില്‍ നിന്ന് തമി‍ഴകവും കടന്ന് ബോളിവുഡില്‍ മിന്നിത്തിളങ്ങുകയാണ് ഡി ക്യു. സോഷ്യല്‍ മീഡിയയിലും ദുല്‍ഖര്‍ താരമാണ്. നിരവധി ആരാധകരാണ് താരത്തെ പിന്‍തുടരുന്നത്.

എന്നാല്‍ ആരാധകരുടെ പ്രിയതാരം ഡിക്യുവിനെയും പിന്തള്ളി കുതിക്കുകയാണ് അഡാറ് ലവ്വിലൂടെ താരമായ പ്രിയ വാര്യര്‍. മാണിക്യ മലരിലെ കണ്ണിറുക്കല്‍ കൊണ്ട് താരമായ പ്രിയ സോഷ്യല്‍ മീഡിയയിലെ പുത്തന്‍ ഫേഫറേറ്റാണ്.

ഇന്‍സ്റ്റഗ്രാമില്‍ ദിവസങ്ങള്‍കൊണ്ട് പ്രിയ റെക്കോര്‍ഡുകള്‍ തീര്‍ക്കുകയാണ്. ഏറ്റവുമൊടുവില്‍ പ്രിയയുടെ പടയോട്ടത്തിന് മുന്നില്‍ വീണത് ദുല്‍ഖരാണ്. ഇന്‍സ്റ്റഗ്രാമിലെ ഫോളോവേ‍ഴ്സിന്‍റെ കാര്യത്തില്‍ ഡിക്യുവിനെയും പ്രിയ മറികടന്നു.

ദുല്‍ഖറിന് 19 ലക്ഷം ഫോളോവേ‍ഴ്സാണ് നിലവിലുള്ളത്. പ്രിയക്കാകട്ടെ ഇപ്പോള്‍ 23 ലക്ഷം ഫോളോവേ‍ഴ്സ് ഉണ്ട്. എന്തായാലും അടുത്തെങ്ങും പ്രിയ തരംഗം അവസാനിക്കുമെന്ന് തോന്നുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here