വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ വന്‍ വര്‍ധനവ്; പുതിയ വിജിലന്‍സ് നിയമം ഉടന്‍

എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയില്‍ വന്‍ വര്‍ദ്ദനവ് എന്ന് കണക്കുകള്‍. 2017 മാത്രം വിജിലന്‍സ് നടത്തിയത് 1264 മിന്നല്‍ പരിശോധനകള്‍. രണ്ട് വര്‍ഷം കൊണ്ട് 485 അഴിമതി കേസുകളില്‍ എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തു .

വിജിലന്‍സിനെ ശക്തിപെടുത്താന്‍ പുതിയ വിജിലന്‍സ് നിയമം ഉടന്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസ് ഹൈടെക് സെല്ലിന്റെ മാതൃകയില്‍ വിജിലന്‍സിനുളളില്‍ സൈബര്‍ വിഭാഗം രൂപീകരിക്കും
വിജിലന്‍സ് കേസുകളില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പ് കാണിക്കുന്നു എന്ന ആരോപണത്തിന്റെ മുനയോടിക്കുന്ന കണക്കുകള്‍ പുറത്ത് വരുന്നത് . അഴിമതിക്കാരെ അപ്രതീക്ഷിതമായി പിടികൂടുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന മിന്നല്‍ പരിശോധനയില്‍ മുന്‍ വര്‍ഷങ്ങലെ അപേക്ഷിച്ച് വര്‍വര്‍ദ്ധനവാണ് രേഖപെടുത്തിയിരുക്കുന്നത്. 2017 മാത്രം വിജിലന്‍സ് നടത്തിയത് 1264 മിന്നല്‍ പരിശോധനകള്‍ ആണ് .

2016 ല്‍ എല്‍ ഡി എഫ് അധികാരത്തില്‍ വന്ന ശേഷം മാത്രം 883 മിന്നല്‍ പരിശോധനകള്‍ നടത്തി. ഈ രണ്ട് വര്‍ഷത്തിനിടയില്‍ രജിസ്ട്രര്‍ ചെയ്ത കേസുകളിലും വന്‍ വര്‍ദ്ധനവാണ് രേഖപെടുത്തിയിരിക്കുന്നത് . രണ്ട് വര്‍ഷം കൊണ്ട് 485 അഴിമതി കേസുകളില്‍ എഫ് ഐ ആര്‍ രജിസ്ട്രര്‍ ചെയ്തു. ത്വരിതാന്വേഷണത്തിലും ഈ കാലയളവിനിടയില്‍ വര്‍ദ്ധനവ് രേഖപെടുത്തിയിട്ടുണ്ട് .

1200 ത്വരിതാന്വേഷണം ആണ് രണ്ട് വര്‍ഷം കൊണ്ട് വിജിലന്‍സ് നടത്തിയത് . സംസ്ഥാനത്ത് നടന്ന വിജിലന്‍സ് എന്‍ക്വയറിയിലും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധനവ് ഉണ്ട് 2016 ല്‍ 69 എന്‍ക്വയറികള്‍ നടന്നപ്പോള്‍ 2017 ല്‍ 89 എന്‍ക്വയറികള്‍ ആണ് നടന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ നാല്‍പത് വിജിലന്‍സ് കേസുകള്‍ എഴുതിതളളി എന്ന ആരോപണവും അടിസ്ഥാനരഹിതമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായി 28 കേസുകള്‍ അന്വേഷണം നടന്ന് വരുന്നു. ഇതില്‍ രണ്ട് കേസുകള്‍ മാത്രമാണ് മതിയായ തെളിവില്ലാതതിനാല്‍ അവസാനിപ്പിച്ചത് .വിജിലന്‍സിനെ ശക്തിപെടുത്തുന്നതിനായി പുതിയ വിജിലന്‍സ് നിയമം ഉടന്‍ കൊണ്ടുവരുന്നതിനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത് .

നിയമത്തിന്റെ കരട് അന്തിമഘട്ടത്തിലാണ് .കേസുകളില്‍ കാര്യക്ഷമമായി നടത്താന്‍ നിയമോപദേശ സംവിധാനം ശക്തിപ്പെടുത്തും . ഇതിനായി വിദഗ്ദരായ അഭിഭാഷകരുടെ പൂള്‍ രൂപീകരിക്കും. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഹൈടെക് സെല്ലിന്റെ മാതൃകയില്‍ പുതിയ സൈബര്‍ വിഭാഗം രൂപീകരിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here