കുതിരയ്ക്ക് സല്‍മാന്‍ പറഞ്ഞ വില കേട്ടാല്‍ ഏവരും ഞെട്ടും; പക്ഷെ ഉടമസ്ഥന്‍ മാത്രം ഞെട്ടിയില്ല; മറുപടി തകര്‍ത്തു

ബോളിവുഡിന്റെ സ്വന്തം സല്ലുഭായ് ആരാധകരുടെ പ്രിയതാരമാണ്. വിവാദങ്ങളുടെ കാലഘട്ടത്തിന് വിരാമമിട്ട് സിനിമയില്‍ സജീവമായ സല്‍മാന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് മുന്നേറുകയാണ്.

സിനിമയ്ക്കപ്പുറമുള്ള ജീവിതം കൊണ്ടും താരം വാര്‍ത്താകോളങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇഷ്ടപ്പെട്ട് മോഹിച്ച കുതിരയ്ക്ക് വിലപറഞ്ഞതിലൂടെയാണ് സല്‍മാന്‍ ഇപ്പോള്‍ വാര്‍ത്താകോളങ്ങളില്‍ ഇടം കണ്ടെത്തിയത്.

അപൂര്‍വ്വ ഇനത്തിലുളള കുതിരയ്ക്ക് രണ്ട് കോടിരൂപയാണ് സല്ലുഭായ് വിലപറഞ്ഞത്. വില കേട്ടവരെല്ലാം കണ്ണുതള്ളി നിന്നെങ്കിലും ഉടമയ്ക്ക് ഒരു കൂസലുമുണ്ടായില്ല. കുതിരയെ വില്‍ക്കാനുദ്ദേശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സാഖബ് എന്ന കുതിരയുടെ ഉടമയാണ് സല്‍മാനോട് ‘നോ’ പറഞ്ഞത്. ലോകത്ത് ഈ ഇനത്തിലുളള മൂന്നേ മൂന്ന് കുതിരകളില്‍ ഒന്നാണ് ഇത്. അതുകൊണ്ട് തന്നെയാണ് സല്‍മാന്‍ സമീപിച്ചതും ഉടമ അത് വില്‍ക്കാത്തതും.

ഒരു കുതിര അമേരിക്കയിലും മറ്റൊന്ന് കാനഡയിലുമാണുള്ളത്. ഗുജറാത്തിലെ സൂറത്തിലാണ് ഉടമയ്‌ക്കൊപ്പം ഇപ്പോള്‍ കുതിരയുളളത്. നിരവധി പ്രത്യേകതകളാണ് കുതിരയ്ക്കുള്ളത്.

മണിക്കൂറില്‍ 43 കിമി വേഗതയില്‍ എത്രനേരം വേണമെങ്കിലും ഈ കുതിര സഞ്ചരിക്കും. സവാരി നടത്തുന്നവര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നതാണ് മറ്റൊരു പ്രത്യേകത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel