നീരാളി മുട്ട വിരിഞ്ഞ് പുറത്തുവരുന്നത് കണ്ടിട്ടുണ്ടോ?; അത്യപൂര്‍വ്വ വീഡിയോ കാണാം

നീരാളി മുട്ട വിരിയുന്ന അപൂര്‍വ്വ കാഴ്ച സാമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിര്‍ജീനിയ അക്വേറിയം ആന്റ് മറൈന്‍ സയന്‍സ് സെന്റര്‍ ഫെയ്‌സ്ബുക്കിനാണ് ഈ അത്യപൂര്‍വ്വ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പൂവിതളിനോട് സാമ്യം തോന്നിപ്പിക്കുന്ന മുട്ടക്കൂട്ടത്തിലൊന്നില്‍ നിന്നാണ് നീരാളി വിരിഞ്ഞ് പുറത്തേക്ക് പോവുന്നത്. വെള്ളത്തിലേക്ക് മുട്ടവിരിഞ്ഞെത്തുന്നതും വെള്ള നിറത്തിലുള്ള നീരാളി തവിട്ടു നിറമായി മാറുന്നതും വീഡിയോയില്‍ കാണാം.

നീരാളിയുടെ മുട്ട തന്നെ വിരളമായി കണ്ട നമുക്ക് കൗതുകം തന്നെയാണ് ഈ കാഴ്ച. ഇതിനോടകം 25 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News