വാലന്റൈന്‍സ് ദിനത്തില്‍ കോളേജിന് അവധി

വാലന്റൈന്‍സ് ദിനം ആഘോഷിക്കാതിരിക്കാന്‍ സര്‍വ്വകലാശാലയ്ക്ക് അവധി പ്രഖ്യാപിച്ചു. ലക്‌നൗ സര്‍വകലാശാലയില്‍ വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് ക്ലാസ്സുകളോ പരീക്ഷകളോ ഉണ്ടായിരിക്കുന്നതല്ല. ലക്‌നൗ സര്‍വ്വകലാശാലയുടെതാണ് ഉത്തരവ്.

ക്യാമ്പസില്‍ അന്നേ ദിവസം വരുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും ലക്‌നൗ സര്‍വ്വകലാശാലയുടെ ഉത്തരവ്. കുട്ടികളെ ക്യാമ്പസിലയക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്കും നിര്‍ദ്ദേശമുണ്ട്.

‘പാശ്ചാത്യ സംസ്‌കാരത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വാലന്റൈന്‍സ് ദിനം ആഘോഷിക്കുന്നു. മഹാശിവരാത്രിയായതിനാല്‍ നാളെ അവധിയായിരിക്കും’ എന്നാണ് സര്‍ക്കുലറിന്റെ തുടക്കത്തില്‍ പറയുന്നത്.

ശിവരാത്രിക്കു വേണ്ടിയാണ് സര്‍വ്വകലാശാലയ്ക്ക് അവധി പ്രഖ്യാപിക്കുന്നത് എന്നു ന്യായീകരണത്തിനു പറയുന്നുണ്ടെങ്കിവും വാലന്റൈന്‍സ് ഡേ തന്നെയാണ് അവധി നല്‍കാന്‍ കാരണമെന്ന് വ്യക്തമാണ്.

കഴിഞ്ഞ വര്‍ഷവും വാലന്റൈന്‍സ് ദിനത്തില്‍ കാമ്പസില്‍ സമ്മാനപ്പൊതികളോ പൂക്കളോ കൊണ്ടു വരരുതെന്ന് ലക്‌നൗ സര്‍വ്വകലാശാല ഉത്തരവിറക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News