ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ സനാതനമെന്ന് പി.ജെ.കുര്യന്‍

ആരു ശ്രമിച്ചാലും നശിപ്പിക്കാനാകാത്ത സനാതനമായ പ്രകാശമാണ് ഗാന്ധിയന്‍ ദര്‍ശനങ്ങളെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ പറഞ്ഞു.

മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ സെന്റിനല്‍ ഓഫ് പാര്‍ലമെന്റ് ഡെമോക്രസി അവാര്‍ഡ് ഗാന്ധിയന്‍ ചൂളൂര്‍ ഭാസ്‌കരന്‍ നായരില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജി ഇല്ലാത്ത ഭാരതത്തിന്റെ 70 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.  പ്രഭാഷണം നടത്തി. ഗാന്ധിദര്‍ശന്‍ പരിപാടികളുടെ ഉദ്ഘാടനം എം.മുകേഷ് എം.എല്‍.എ. നിര്‍വഹിച്ചു. ഫെഡറേഷന്‍ ചെയര്‍മാന്‍ എസ്.പ്രദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍.

വിവിധ മേഖലകളിലെ മികവിന് ഫാത്തിമാ ഗോള്‍ഡ് എം.ഡി.മുഹമ്മദ്‌റാഫി ടി.എ.ബാബുഗുരുക്കള്‍, എം.എസ്.ബാലസുബ്രഹ്മണ്യം, കെ.ശിവദാസന്‍, സോണിമാത്യു, എം.പി.രമേശ്, എം.ടി.സിയാസ് എന്നിവര്‍ക്കും പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News