ഗുണ്ട ബിനുവിന്‍റെ ഞെട്ടിപ്പിക്കുന്ന മൊ‍ഴ‍ി; ഇത് കേട്ടാല്‍ ആരും തലയില്‍ കൈവെച്ചു പോകും; വീഡിയോ കാണാം

കുപ്രസിദ്ധ ഗുണ്ട തലവെട്ടി ബിനു ഗുണ്ട ബിനുവിന്‍റെ ഞെട്ടിപ്പിക്കുന്ന മൊ‍ഴ‍ി. ഗുണ്ടയുടെ കീ‍ഴടങ്ങല്‍ മൊ‍ഴി കേട്ട് തലയില്‍ കൈവയ്ക്കാത്തവര്‍ ആരുമില്ല.

പിറന്നാള്‍ ആഘോഷത്തിനിടെ വടിവാളുകൊണ്ട് കൈക്ക് മുറിച്ച ഗുണ്ട ബിനുവാണ് ഇന്ന് കീ‍ഴടങ്ങിയത്. ചെന്നൈ അമ്പത്തൂര്‍ പൊലീസ് സ്റ്റേഷനിലാണ് നാല് കൊലക്കേസില്‍ പ്രതിയായ ബിനു കീഴടങ്ങിയത്. ബിനുവിനെ കണ്ടാല്‍ വെടിവെക്കാനായിരുന്നു പൊലീസ് ഉത്തരവ്.

കഴിഞ്ഞ ആറാം തിയ്യതിയാണ് ഗുണ്ടബിനുവിന്റെ സങ്കേതത്തില്‍ പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസ് റെയ്ഡ് നടത്തിയത്. ആഘോഷത്തിനെത്തിയ 73 ഗുണ്ടകളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു്. നൂറിലധികം പേരാണ് പിറന്നാള്‍ ആഘോഷത്തിനെത്തിയിരുന്നത്. പൊലീസ് എത്തിയതോടെ ഗുണ്ട ബിനു അടക്കം കുറച്ചുപേര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. തമിഴ്‌നാട് പൊലീസാണ് ഇയാളെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ടിരുന്നത്. തമിഴ്‌നാട് പൊലീസ് ബിനുവിനും മറ്റു രണ്ടു ഗുണ്ടകള്‍ക്കും വേണ്ടി കേരളത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News