ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ചരിത്രം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 5ാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 73 റണ്‍സ് വിജയവും പരമ്പരയും. ദക്ഷിണാഫ്രിക്കയില്‍ പരമ്പര വിജയം സ്വന്തമാക്കിയതോടെ വിദേശമണ്ണില്‍ കളി മറക്കുന്നവരെന്ന പഴി ഇനി ഇന്ത്യന്‍ ടീമിന് കേ!ള്‍ക്കേണ്ടി വരില്ല.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 5ാം ഏകദിനത്തില്‍ 73 റണ്‍സിന് വിജയിച്ചതോടെ ഇന്ത്യ തിരുത്തിയെഴുതിയത് ചരിത്രമാണ്. ദക്ഷിണാഫിക്കയില്‍ പരമ്പര നേടാത്ത ടീമെന്ന ചരിത്രമാണ് പോര്‍ട്ട് എലിസബത്തില്‍ കോഹ്ലിപ്പടയ്ക്ക് മുന്നില്‍ വഴി മാറിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.

ക!ഴിഞ്ഞ നാലു മത്സരങ്ങളിലും നിരാശപ്പെടുത്തിയ രാോഹിത് ശര്‍മ്മയായിരുന്നു ഇത്തവണത്തെ താരം. രോഹിതിന്റെ സെഞ്ചുറി മികവില്‍ ഇന്ത്യ 300നും മുകളില്‍ സ്‌കോര്‍ നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും മധ്യനിരയ്ക്ക് കാര്യമായ സംഭാവന ചെയ്യാനാകാഞ്ഞതോടെ സ്‌കോര്‍ 274ല്‍ ഒതുങ്ങി. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മ 115റണ്‍സും കോഹ്ലി 36 റണ്‍സും നേടി.

നാലു വിക്കറ്റ് നേടിയ ലുഗി എന്‍്ഗിഡിയാണ് ഇന്ത്യന്‍ സ്‌കോര്‍ 274ല്‍ ഒതുക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 275 റണ്‍്‌സ്് വിജയലക്ഷ്യത്തിന് മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. എന്നാല്‍ ക്യാപ്റ്റന്‍ മര്‍ക്രത്തിനെ ഭൂമ്ര പുറത്താക്കിയതോടെ ദക്ഷിണാഫ്രിക്കയ്ക്ക് കാലിടറുകയായിരുന്നു.

4ാം ഏകദിനത്തില്‍ നിരാശപ്പെടുത്തിയ കുല്‍ദീപ് യാദവും ചഹാലും ഫോം വീണ്ടെടുത്തതോടെ ദക്ഷിണാപ്രിക്ക 201 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അംല 71 റണ്‍സും ക്ലാസന്‍ 39 റണ്‍സും നേടി.

നാലു വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് ദക്ഷിണാഫ്രിക്കയെ 201 റണ്‍സിന് പിടിച്ചുകെട്ടിയത്. സ്പിന്നര്‍മാരായ കുല്‍ദീപും ചഹാലുമായിരുന്നു ഇന്ത്യയുടെ പരമ്പരവിജയത്തിന് ചുക്കാന്‍ പിടിച്ചത് പൊതുവേ പേസ് ബൗളിംഗിനെ തുണയ്ക്കുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍ മാര്‍ 5 ഏകദിനങ്ങളിലായി നേടിയത് 43 വിക്കറ്റകളായിരുന്നു.

6 മത്സരങ്ങളുള്ള പരമ്പര ഇതോടെ ഇന്ത്യ സ്വന്തമാക്കി. ഒരു മത്സരം ബാക്കി നില്‍ക്കെ ഇന്ത്യ 4-1ന് മുന്നിലാണ്. പരമ്പര വിജയത്തോടെ തുടര്ച്ചങയായി ഏറ്റവും കൂടുതല്‍ ഏകദിന പരമ്പര നേടുന്ന രണ്ടാമത്തെ ടീമായി ഇന്ത്യ മാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here