ഗൗരിനേഘ കേസ്; വിദ്യാഭ്യാസവകുപ്പിന്‍റെ താക്കീതിനെ തുടര്‍ന്ന് ട്രിനിറ്റിലൈസിയം സ്‌കൂള്‍ പ്രിന്‍സിപള്‍ രാജിവെച്ചു

കൊല്ലം ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപാള്‍ ജോണ്‍ രാജിവെച്ചു. ഗൗരിനേഘാ കേസിലെ പ്രതികളായ അദ്ധ്യാപികമാരെ സ്‌കൂളില്‍ സസ്പന്‍ഷന്‍ പിന്‍വലിച്ച് പൂക്കള്‍ നല്‍കിയും കേക്ക് മുറിച്ചും ആഘോഷപൂര്‍വ്വം തിരിച്ചെടുത്തതിനെ ചോദ്യം ചെയ്ത് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപാളിനെതിരെ നടപടി ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു

കഴിഞ്ഞ വെള്ളിയാഴ്ചയാണ്  വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ പ്രിന്‍സിപാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയത്. സ്‌കൂള്‍ മാനേജ്‌മെന്റ് ചുമതലയില്‍ നിന്ന് ഒഴിവാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ട്രിനിറ്റിലൈസിയം സ്‌കൂള്‍ പ്രിന്‍സിപാള്‍ ജോണ്‍ രാജിവെച്ചതെന്ന് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ബിഷപ്പ് സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് വിളിച്ചു കൂട്ടി. വിദ്യാഭ്യാസ ഡപ്പ്യൂട്ടി ഡയറക്ടര്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയും തയാറായി. പ്രവര്‍ത്തി ദിവസത്തില്‍ തന്നെ മറുപടി കൈമാറും. പ്രിന്‍സിപാളിനെ പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗൗരിയുടെ അമ്മ ഷാലി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നു.

ഗൗരിയുടെ പിതാവ്,അമ്മ,സഹോദരി എന്നിവരുടെ മൊഴി പോലീസ് വീണ്ടും രേഖപ്പെടുത്തി.സ്‌കൂളിലെ ജീവനക്കാരേയും മൊഴിയെടുക്കാനായി വിളിച്ചു വരുത്തി. ഗൗരിനേഘാ കേസിലെ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന വട്ട പരിശോധനയും തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel