പ്രിയയുടെ ആ ഒറ്റ ചിരിയില്‍ ഒമര്‍ലുലുവും വീണുപോയി; കണ്ണിറുക്കിയ സുന്ദരിയുടെ ആദ്യഫാന്‍ സംവിധായകന്‍

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും, വിദേശത്തും തരംഗമായ കഥയാണ് പ്രിയാ വാര്യരുടേത്.

അഡാര്‍ ലവില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തിയതാണ് പ്രിയയും, പാട്ടില്‍ കാണുന്ന മറ്റുള്ളവരും. എന്നാല്‍ ചില രംഗങ്ങള്‍ ഷൂട്ട് ചെയ്തതോടെ ജൂന്‍ിയര്‍ ആര്‍ട്ടിസ്റ്റായി ഒതുക്കേണ്ടവരല്ല പ്രിയ അടക്കമുള്ളവര്‍ എന്ന് ഒമര്‍ ലുലു മനസിലാക്കുകയായിരുന്നു.

ഒമറിന് തെറ്റിയില്ല. മലയാള സിനിമയുടെ ചരിത്രത്തിലേക്ക് കണ്ണിറുക്കിയൊരു പുഞ്ചിരിയുമായി പ്രിയ നടന്നുകയറുകയായിരുന്നു. പ്രിയയുടെ ആദ്യഫാന്‍ മറ്റാരുമായിരുന്നില്ല. സംവിധായകന്‍ ഒമര്‍ലുലു തന്നെയാണ്. ഇന്ന് മലയാളത്തന്റെ യുവത്വമൊന്നടങ്കം പ്രിയക്കൊപ്പം ചിരിക്കുകയാണ്.

പ്രണയത്തിന്റെ പുതിയ കാലം പ്രിയക്കൊപ്പം ആഘോഷിക്കുകയാണ് മലയാളത്തിന്റെ കലാലയങ്ങള്‍. പാട്ടിനിടയിലെ പ്രിയയുടെ ഭാവപ്രകടനങ്ങളാണ അവളെ ആരാധകരുടെ ഓമനയാക്കിയത്. പൊന്നു സാറെ ഓള് തട്ടമിട്ടുകഴിഞ്ഞാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ കഴിയില്ല.  തട്ടത്തിന്‍ മറയത്തിലെ ആ പ്രശസ്ത ഡയലോഗ് ഇന്ന് പ്രിയ ചിരിച്ചാല്‍ പിന്നെ മറ്റൊന്നും വേണ്ട എന്ന് മാറ്റിയെ!ഴുതുന്നു കട്ട ഫാന്‍സ്.

പുരികക്കൊടി ഉയര്‍ത്തി കണ്ണിറുക്കുന്ന സുന്ദരി മലയാള സിനിമയില്‍ പുതിയ ചരിത്രം തീര്‍ക്കുന്നതിനായി കാത്തിരിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News