സംസ്ഥാനത്ത് ബസ്ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം നിരക്ക് 8 രൂപ

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചു. നിരക്ക് വര്‍ദ്ധനവ് മന്ത്രിസഭാ യോഗം അംഗീകരിച്ചു. മിനിമം നിരക്ക് 7 നിന്നും 8 രൂപയാക്കിയാണ് ഉയര്‍ത്തിയത്.

വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്കില്‍ മാറ്റമില്ല. എന്നാല്‍ വര്‍ദ്ധിപ്പിച്ച നിരക്കിന് ആനുപാതികമായി 25ശതമാനത്തിന്റെ വര്‍ദ്ധനവ് ഇതില്‍ പ്രതിഫലിക്കും. മാര്‍ച്ച് ഒന്നു മുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രബല്യത്തില്‍ വരും.

കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന്റെ ശുപാര്‍ശകളാണ് ബസ് ചാര്‍ജ് വര്‍ദ്ധനവില്‍ മന്ത്രിസഭാ യോഗം അംഗീകരിച്ചത്. മിനിമം ചാര്‍ജ് 7 രൂപയില്‍ നിന്ന് 8 രൂപയാക്കിയാണ് ഉയര്‍ത്തിയത്. ഇത് 10 രൂപയാക്കണമെന്നതായിരുന്നു ബസുടമകളുടെ ആവശ്യം. എന്നാല്‍ അത് സര്‍ക്കാര്‍ അംഗീകരിച്ചില്ല.

കൂട്ടിയ നിരക്കുകള്‍ ഇപ്രകാരമാണ് സിറ്റി ഫാസ്റ്റിന് മിനിമം നിരക്ക് 7 നിന്നും 8 രൂപയാക്കി. ഫാസ്റ്റ് പാസഞ്ചര്‍, ലിമിറ്റഡ് സ്റ്റോപ്പ് എന്നവയ്ക്ക് 10 നിന്നും 11ആയും, സൂപ്പര്‍ഫാസ്റ്റിന് 13 നിന്നും 15ആയും, സൂപ്പര്‍ എക്‌സ്പ്രസ്സിന് 20ല്‍ നിന്നും 22ആയും സൂപ്പര്‍ ഡിലക്‌സിന് 28ല്‍ നിന്നും 30 ആയും, എ.സി ഹൈടെക്ക് ലക്ഷ്വറി ബസ്സുകള്‍ക്ക് 40ല്‍ നിന്നും 44ആയും, വോള്‍വോയ്ക്ക് 40ല്‍ നിന്നും 45 രൂപയാക്കിയുമാണ് വര്‍ദ്ധിപ്പിച്ചത്.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ കണ്‍സെഷനില്‍ മിനിമം നിരക്കില്‍ മാറ്റമില്ലെന്നും വര്‍ദ്ധിപ്പിച്ച നിരക്കിന് ആനുപാതികമായി 25ശതമാനത്തിന്റെ വര്‍ദ്ധനവ് ഇതില്‍ പ്രതിഫലിക്കുമെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

മാര്‍ച്ച് ഒന്നു മുതലാകും പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുക. പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഗടഞഠഇക്ക് 23 ലക്ഷത്തിന്റെ അധിക വരുമാനമാണ് നിരക്ക് വര്‍ദ്ധനവിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ നിരക്ക് വര്‍ദ്ധനവ് പര്യാപ്തമല്ലെന്ന് സ്വകാര്യ ബസ്സുടമകള്‍ അറിയിച്ചു. 16ന് പ്രഖ്യാപിച്ച അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകണമോ എന്ന കാര്യത്തില്‍ നാളെ കൊച്ചിയില്‍ ചേരുന്ന യോഗത്തിലാകും തീരുമാനമാകുക.

സമരവുമായി മുന്നോട്ട് പോകാന്‍ ബസുടമകള്‍ തീരുമാനിച്ചാല്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News