അമിത്ഷായെ കുറ്റവിമുക്തനാക്കിയ നടപടി നീതിന്യായ വ്യവസ്ഥയുടെ പരാജയം; ഷെഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുന്‍ജഡ്ജി

ഷെഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി. ഉന്നതരായ പലരേയും കുറ്റവിമുക്തരാക്കിയത് നീതിന്യായ വ്യവസ്ഥയുടെ പരാജയമെന്നും, കേസില്‍ പുനരന്വേഷണം വേണമെന്നും മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി തപ്‌സെ.

അമിത് ഷാ അടക്കമുള്ള പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭുമുഖത്തിലാണ് തപ്‌സെയുടെ വെളിപ്പെടുത്തല്‍.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ളവര്‍ പ്രതിയായ ഷെഹറാബുദീന്‍ വ്യജഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജി ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഷെഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പുനപരിശോധിക്കണമെന്ന് മുംബൈ ഹൈക്കോടതി മുന്‍ ജഡ്ജി അഭയ് എം തപ്സെ ആവശ്യപ്പെട്ടു.

സാക്ഷികളില്‍ പലരേയും സമ്മര്‍ദത്തിനും ഭീഷണിക്കും വിധേയരാക്കിയിട്ടുണ്ട്. ഉന്നതരായ പലരേയും കുറ്റവിമുക്തരാക്കിയ നടപടി നീതിന്യായ വ്യവസ്ഥയുടെ പരാജയമാണെന്നും തവസെ കുറ്റപ്പെടുത്തി. ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

ഒരേ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ചില പ്രതികളെ ശിക്ഷിച്ചപ്പോള്‍ അമിത് ഷാ അടക്കമുള്ള പ്രതികളെ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കുറ്റവിമുക്തരാക്കുകയുമാണ് ചെയ്തത്. ഷെഹ്‌റാബുദീന്‍ കേസില്‍ വാദം കേട്ടിരുന്ന ജസ്റ്റിസ് ലോയയുടെ മരണത്തിന് ശേഷം വാദം കേട്ട ജസ്റ്റിസ് ഗോസവിയാണ് അമിത് ഷാ അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയത്.

ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഏറഎ നിര്‍ണായകമാണ് ജസ്റ്റിസ് തപ്‌സെയുടെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here