ദില്ലി: പ്രണയദിനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ സംഘടനകള്‍.
ഗുജറാത്ത് അഹമ്മദാബാദില്‍ സദാചാര പൊലീസ് ചമഞ്ഞെത്തിയ സംഘങ്ങള്‍ ദമ്പതികളെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദേശീയമാധ്യമങ്ങള്‍ പുറത്തുവിട്ടു. സബര്‍മതി നദിയുടെ തീരത്ത് ദമ്പതികളെ ആക്രമിച്ച നിരവധി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
Members of Bajrang Dal harass couples at Sabarmati Riverfront in Ahmedabad. Later detained by police. #ValentinesDay pic.twitter.com/SKM3bLJeVb
— ANI (@ANI) February 14, 2018
ഹൈദരാബാദിലും ചെന്നൈയിലും സംഘപരിവാര്‍ സംഘടനകള്‍ വാലന്റൈന്‍സ് വിരുദ്ധ ദിനം സംഘടിപ്പിച്ചു. യുവാക്കള്‍ക്ക് പ്രണയദിനം ആഘോഷിക്കാനുള്ള അവകാശമുണ്ടെങ്കില്‍ തങ്ങള്‍ക്ക് സ്വന്തം വിശ്വാസങ്ങളെ സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നാണ് ഇവരുടെ വാദം.
Hyderabad: Members of Bajrang Dal staged protest against #ValentinesDay pic.twitter.com/laOsQsj5vN
— ANI (@ANI) February 14, 2018
Chennai: Bharat Hindu Front workers get a dog and a donkey married in protest against #ValentinesDay pic.twitter.com/WeG407T3YX
— ANI (@ANI) February 14, 2018
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here