ഗൗരിയുടെ മരണം; പ്രതികളായ അധ്യാപികമാരെ സ്വീകരിച്ചതിലെ തെറ്റ് സമ്മതിച്ച് ട്രിനിറ്റി സ്കൂൾ; കൊല്ലം ബിഷപ്പിന്‍റെ മറുപടിക്കത്ത് പീപ്പിള്‍ ടി വി പുറത്തുവിടുന്നു

ഗൗരി നേഘാ കേസിലെ പ്രതികളെ ആഘോഷപൂർവ്വം സ്വീകരിച്ച പ്രിൻസിപാളിന്റെ നടപടി തെറ്റെന്ന് സമ്മതിച്ച് കൊല്ലം ബിഷപ്പ് സ്റ്റാൻലി റോമൻ കൊല്ലം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് മറുപടി നൽകി. സ്കൂളിന്റെ അച്ചടക്കം ലംഘിച്ച പ്രിൻസിപാളും മറ്റ് സ്റ്റാഫുകൾക്കെതിരേ നടപടി സ്വീകരിച്ചതായി അവകാശപെടുന്ന മറുപടിയിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുന്നില്ല.

പ്രിൻസിപാൾ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഗവേണിംങ് ബോഡി കൂടിയശേഷം തീരുമാനിക്കുമെന്നും നിയമോപദേശം തേടാനും തീരുമാനിച്ചതായും മറുപടിയിൽ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കൊല്ലം വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ.എസ് ശ്രീകല പ്രിൻസിപാളിനെതിരെ നടപടി ആവശ്യപ്പെട്ട് നൽകിയ നോട്ടീസിന് കൊല്ലം ബിഷപ്പിന്റെ മറുപടിയിലാണ് ആരോപണ വിധേയരായ അധ്യാപികമാരെ കേക്ക് മുറിച്ചും പൂക്കൾ നൽകിയും പ്രിൻസിപാളും മറ്റ് സ്റ്റാഫുകളും സ്വീകരിച്ചത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് സമ്മതിക്കുന്നത്.

പ്രതികളായ അധ്യാപികമാർക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കുമ്പോൾ അത് മറച്ചു വെച്ച് സ്കൂളിന്റെ കോർപ്പറേറ്റ് മാനേജർ സ്ഥലത്തില്ലാത്ത സമയം നോക്കി സ്വീകരണം നൽകിയ നടപടി അച്ചടക്ക ലംഘനവും മാനേജ് മെന്റിനോടുള്ള വെല്ലുവിളിയാണെന്നും ഇവർകെതിരെ വിശദീകരണം ചോദിച്ച് കർശന നടപടി സ്വീകരിച്ചതായും പറയുന്നു.

എന്നാൽ എന്തു നടപടിയാണെന്ന് പറയുന്നില്ല. പ്രിൻസിപാൾ സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ച് കത്ത് നൽകി. എന്നാൽ ഗവേണിംങ്ബോഡി കൂടിയ ശേഷമെ ഇക്കാര്യത്തിൽ തീരുമാനിക്കാൻ കഴിയു എന്നും നിയമോപദേശം തേടാനും തീരുമാനിച്ചതായും പറയുന്നു.

ജാതി മത ചിന്തകൾക്കതീഥമായി ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്ന സ്കൂളിനെതിരെ സങ്കുചിതവും പക്ഷപാതപരമാണെന്നും മറുപടിയിൽ കൊല്ലം രൂപത വിമർഷിക്കുന്നു. തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള ന്യുനപക്ഷ സംരക്ഷണം നിയമ വിധേയമായി സംരക്ഷിക്കണമെന്നും കൊല്ലം ബിഷപ്പ് ആവശ്യപെടുന്നു. അതേ സമയം ബിഷപിന്റെ മറുപടിയിൽ അവ്യക്തതയുണ്ടെന്ന നിഗമനത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News