തൃശൂര്‍ ചെഞ്ചുവപ്പണിയുന്നു; സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‍റെ ആവേശം അലയടിക്കുന്നു

ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായുള്ള സിപിഐഎം സംസ്ഥാന സമ്മേളനത്തിന്‍റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. സമ്മേളന നഗരിയായ തൃശൂരിനെ ചുവപ്പിച്ച് വിവിധ സംഗമങ്ങള്‍ക്ക് തുടക്കമായി. സെമിനാറുകളും കലാ കായിക സാംസ്കാരിക ഉത്സവങ്ങളുമടക്കം വൈവിധ്യമാര്‍ന്ന പരിപാടികളാണ് സമ്മേളനത്തിന് മുന്നോടിയായി നടക്കുന്നത്.

സമ്മേളന നഗരിയെ വിപ്ലവ കോട്ടയാക്കി മാറ്റിയാണ് വിവിധ ജനവിഭാഗങ്ങളുടെ സംഗമങ്ങള്‍ക്ക് തുടക്കമായത്. ആദ്യ ദിനത്തില്‍ ചാലക്കുടിയില്‍ നടന്ന ആദിവാസി സംഗമം പി.കെ ബിജു എംപിയും, തൃശൂരില്‍ നടന്ന യുവജന സംഗമം ഇ.പി ജയരാജന്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്തു.

കര്‍ഷക തൊ‍ഴിലാളികള്‍, വനിതകള്‍, വിദ്യാര്‍ഥികള്‍ പരമ്പരാഗത – ഇതര സംസ്ഥാന തൊ‍ഴിലാളികള്‍, പ്രവാസികള്‍, രക്തസാക്ഷി കുടുംബാഗങ്ങള്‍ തുടങ്ങി പതിനൊന്ന് വിഭാഗങ്ങളിലായാണ് സംഗമങ്ങള്‍ നടക്കുന്നത്. പതിനെട്ട് മുതല്‍ ഇരുപത്തിനാല് വരെ വിവിധ സാമൂഹിക വിഷയങ്ങളില്‍ സെമിനാറുകളും നടക്കും.

ഫെബ്രുവരി 16ന് വൈകീട്ട് 7 മുതല്‍ 8 വരെ ആയിരത്തിലധികം കലാകാരമാർ വാദ്യകലാ രൂപങ്ങൾ അവതരിപ്പിക്കും. പത്മഭൂക്ഷണ്‍ പി.കെ.നാരായണ നമ്പ്യാര്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, അന്നമനട പരമേശ്വരമാരാര് തുടങ്ങിയവരാണ് നഗരിക്ക് താളക്കൊ‍ഴുപ്പ് പകരുന്നത്. കലാകായിക സാംസ്കാരിക പരിപാടികളുടെ ബാഹുല്യത്താല്‍ വേറിട്ടു നില്‍ക്കുന്നതാവും ഇത്തവണത്തെ സിപിഐഎം സംസ്ഥാന സമ്മേളനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News