അസ്ഥിയര്‍ബുദം ബാധിച്ച പതിമൂന്നുകാരന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാന്‍ സുമനസ്സുകളുടെ സഹായം തേടുകയാണ്‌ ഇടുക്കി- കഞ്ഞിക്കുഴി സ്വദേശിയായ പതിമൂന്നുകാരന്‍. അസ്ഥിയര്‍ബുദം ബാധിച്ചതിനാല്‍ നാല്‌ വര്‍ഷമായി വേദന തിന്ന്‌ ജീവിക്കുകയാണ്‌ ഈ വിദ്യാര്‍ത്ഥി.

നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ ജിഷ്‌ണു ഷാജി എന്ന ഈ ബാലനെ രോഗം ആദ്യം വേട്ടയാടിയത്‌. കാലിന്‌ വണ്ണം വെക്കുന്ന അപൂര്‍വ രേഗം പിടിപെടുകയായിരുന്നു. നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ തിരുവനന്തപുരം ആര്‍.സി.സിയില്‍ നടത്തിയ ശസ്‌ത്രക്രിയക്കൊടുവില്‍ രോഗം ഭേദപ്പെട്ടു.

എന്നാല്‍ രോഗം ജിഷ്‌ണുവിനെ പിന്തുടര്‍ന്നു. അസ്ഥിയര്‍ബുദത്തിന്റെ രൂപത്തില്‍ രോഗം തിരിച്ചുവരികയായിരുന്നു. ഇടതുകൈ പൊടുന്നനെ വണ്ണം വെച്ച്‌ ആരോഗ്യനില വഷളായി. തുള്ളിച്ചാടി ഓടി നടക്കേണ്ട സമയത്ത്‌ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത അവസ്ഥയായി .

കഴിഞ്ഞ നാല്‌ വര്‍ഷമായി വീടിന്റെയും ആശുപത്രിയുടെയും ചുവരുകള്‍ക്കിടയില്‍ ഒതുങ്ങിയിരിക്കുകയാണ്‌ ഈ പതിമൂന്നുകാരന്റെ ജീവിതം. വില്‍ക്കാന്‍ ഇനി ഉള്ളത്‌ ചെറിയ വീടും പത്ത്‌ സെന്റ്‌ സ്ഥലവും മാത്രമാണ്‌ കൂലിപ്പണിക്കാരായ രക്ഷിതാക്കള്‍ക്കുള്ളത്‌. ഇത്‌ കൂടി വിറ്റിട്ടാണെങ്കിലും മകന്‍ രക്ഷപ്പെട്ടാല്‍ മതിയെന്നാണ്‌ രക്ഷിതാക്കളായ ഷാജിയുടെയും കുമാരിയുടെയും ആഗഹം.

ജിഷ്‌ണുവിനെ സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ച്‌ കൊണ്ടുവരാന്‍ നമുക്ക്‌ കൈകോര്‍ക്കാം. അതിനായി താഴെ കാണുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുകയോ യൂണിയന്‍ ബാങ്കിന്റെ ചേലച്ചുവട്‌ ശാഖയിലെ അക്കൗണ്ട്‌ നമ്പര്‍ ഉപയോഗക്കുകയോ ചെയ്യാം.

ഷാജി (പിതാവ്‌)-9446469540
A/C No-423102010020487
UNION BANK_ CHELACHUVAD BRANCH
IFSC Code-542318

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here