വിനോദ സഞ്ചാരികളെ; നിങ്ങള്‍ക്കിതാ കേരള ടൂറിസം വകുപ്പിന്‍റെ സ്വപ്നപദ്ധതി

ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിന് കെടിഡിസിയുടെ ആഡംബര ബസുകള്‍ ഇന്ന് മുതല്‍ (15.02.18) നിരത്തിലിറങ്ങും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്ന് ആഡംബര ബസുകളാണ് കേരള വിനോദ സഞ്ചാര വികസന കോര്‍പ്പറേഷന്‍ ബസ് ടൂര്‍ പദ്ധതിയുടെ ഭാഗമായി പുറത്തിറക്കുന്നത്.

ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് ബസ് ടൂര്‍ പദ്ധതി ആരംഭിക്കുക. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്തുന്ന തിരുവനന്തപുരം ടൂറിന് 899 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. തിങ്കള്‍ ഒഴിച്ചുള്ള ദിവസങ്ങളില്‍ നടത്തുന്ന തിരുവനന്തപുരം-കന്യാകുമാരി യാത്രയ്ക്ക് 1500 രൂപയാണ് ചാര്‍ജ്.

റിഫ്രഷിംഗ് പൊന്മുടി എന്ന പാക്കേജില്‍ കെടിഡിസിയുടെ ഹോട്ടലായ പൊന്മുടി ഗോള്‍ഡന്‍ പീക്കില്‍ താമസ സൗകര്യവും ഒരുക്കും. ടെക്നോപാര്‍ക്കിലെ വിവിധ കമ്പനികളിലെ ജീവനക്കാരെ ഉദ്ദേശിച്ചാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നത്. 2655 രൂപയാണ് പൊന്മുടി പാക്കേജിന് ഈടാക്കുക.

ബോള്‍ഗാട്ടി പാലസ് മുതല്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, തൃപ്പൂണിത്തുറ ഹില്‍പാലസ് എന്നിവിടങ്ങളിലെ സന്ദര്‍ശന പാക്കേജിനും, ചെറായി ബീച്ചടക്കം സന്ദര്‍ശിക്കുന്നതിനുള്ള അള്‍ട്ടിമേറ്റ് കൊച്ചി ടൂര്‍ പാക്കേജിനും 1000 രൂപ വീതമാണ് ചാര്‍ജ്. 24 സീറ്റുകളുള്ള ലക്ഷ്വറി ബസുകളില്‍ പരിശീലനം ലഭിച്ച ഗൈഡുകളും ഉണ്ടാകും.

സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ മൂന്ന് ഭാഷകളില്‍ ബസില്‍ വിവരിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട് . ഇന്ന് രാവിലെ 10.30 ന് മാസ്കറ്റ് ഹോട്ടലിന് മുന്‍വശത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബസ് ടൂര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News