വിവാദം കത്തുന്നു; അഡാറ് ലൗവിലെ പാട്ട് പിന്‍വലിക്കും; രൂക്ഷ പ്രതികരണവുമായി സാംസ്കാരിക ലോകം; ആരുടേയും മതവികാരം വൃണപ്പെടുത്തിയിട്ടില്ലെന്ന് സംവിധായകന്‍

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരെ എന്ന ഹിറ്റ് ഗാനം യൂ ട്യൂബില്‍ നിന്ന് പിന്‍വലിക്കുന്നു. മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്നാണ് പാട്ട് പിന്‍വലിക്കുന്നത്.സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലിം മത വികാരത്തെ വൃണപ്പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നായിക പ്രിയ വാര്യര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം.

ഇതിന് പിന്നാലെയാണ് ഗാനം പിന്‍വലിക്കാനുള്ള തീരുമാനം അണിയറപ്രവര്‍ത്തകര്‍ സ്വീകരിച്ചിരിക്കുന്നത്. പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങൾ വേദനിപ്പിക്കുന്നുവെന്നും ആരുടെയും മതവികാരം വ്രണപ്പെടുത്തിയിട്ടില്ലെന്നും ഒമര്‍ലുലു വ്യക്തമാക്കി.

കേവലം രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മാണിക്യമലരെയെന്ന പ്രണയഗാനം ഇസ്ലാം  മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

ഗാനത്തിനെതിരായ പരാതിക്കെതിരെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി. ഫാസിസ്റ്റ് കടന്നാക്രമണം ശക്തമാകുന്നുവെന്ന് സംവിധായകന്‍ കമല്‍ അഭിപ്രായപ്പെട്ടു. സിനിമയിലെ ഫാസിസ്റ്റ് കടന്നുകയറ്റം അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മതഫാസിസം മാനവസ്നേഹത്തിനെതിരെന്ന് കുരീപ്പു‍ഴ ശ്രീകുമാര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News