ആരുടേയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല; അഡാര്‍ ലൗവിലെ ഗാനം പിന്‍വലിക്കില്ല: സംവിധായകന്‍ ഒമര്‍ ലുലു

അഡാറ് ലൗവിലെ വിവാദമായ പാട്ട് പിന്‍വലിക്കില്ലെന്ന് സംവിധായകന്‍ ഒമര്‍ ലുലു. ആരുടേയും മതവികാരം വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല.പാട്ടിനെപ്പറ്റിയുള്ള വിവാദങ്ങള്‍ വേദനിപ്പിക്കുന്നതാണ്. പാട്ട് പിന്‍വലിക്കാനുള്ള തീരുമാനം മാറ്റിയാണ് ഒമര്‍ രംഗത്തെത്തിയത്.

മുസ്ലിം മത വികാരത്തെ വൃണപ്പെടുത്തുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് പാട്ടിനെ ചുറ്റിപ്പറ്റിയുള്ള
വിവാദം ആരംഭിച്ചത്. സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ഹൈദരാബാദില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. നായിക പ്രിയ വാര്യര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രവാചകനെ അപമാനിക്കുന്ന രീതിയിലുള്ള ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നെന്നാണ് ആരോപണം.
കേവലം രണ്ട് ദിവസം കൊണ്ട് അന്താരാഷ്ട്ര തലത്തില്‍ വരെ വൈറലായ മാണിക്യമലരെയെന്ന പ്രണയഗാനം ഇസ്ലാം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് തെലങ്കാനയില്‍ ഒരു സംഘം മുസ്ലീം യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.

മതവികാരത്തിനെതിരെന്ന് പരാതിയെ തുടര്‍ന്ന് യൂ ട്യൂബില്‍ നിന്ന് പിന്‍വലിക്കുമെന്ന് ഒമര്‍ ലുലു നേരത്തെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News