കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിനെതിരെ നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്; കൊല്ലം ബിഷപ്പും മാനേജ്മന്റും നല്‍കിയ മറുപടിയില്‍ തൃപ്തിയില്ലെന്നും വിദ്യാഭ്യാസ വകുപ്പ്

പ്രിന്‍സിപാള്‍ രാജി സന്നദ്ധത അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തത് ശരിയല്ലെന്ന് ട്രിനിറ്റിലൈസിയം സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് വിദ്ധ്യാഭ്യാസ വകുപ്പിന്റെ വക വീണ്ടും നോട്ടീസ് നല്‍കും.

ഇപ്പോള്‍ കൊല്ലം ബിഷപ്പും കോര്‍പ്പറേറ്റ് മാനേജറും തന്ന മറുപടിയില്‍ തൃപ്തിയില്ലെന്നും കൊല്ലം വിദ്ധ്യാഭ്യാസ വകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടര്‍ കെ.എസ് ശ്രീകല വ്യക്തമാക്കി.

ആരോപണ വിധേയരായ അദ്ധ്യാപികമാരെ ആഘോഷപൂര്‍വ്വം സ്വീകരിച്ച പ്രിന്‍സിപാളിന്റേയും മറ്റ് സ്റ്റാഫുകളുടേയും നപടി തെറ്റാണെന്ന് തുറന്ന് സമ്മതിച്ച് കൊല്ലം ബിഷപ്പ് നല്‍കിയ മറുപടി സ്വാഗതാര്‍ഹമാണ്.

എന്നാല്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് പ്രകാരം നടപടി സ്വീകരിച്ചിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ രാജി വെച്ചിട്ടും അത് സ്വീകരിക്കാത്ത നിലപാട് ശരിയല്ലെന്നും വിദ്ധ്യാഭ്യാസ വകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി

അതേ സമയം വിദ്ധ്യാഭ്യാസ വകുപ് നല്‍കിയ നോട്ടീസ് പൂര്‍ണ്ണമായി മനസ്സിലാക്കാതേയും തെറ്റിദ്ധാരണയിലാണ് കൊല്ലം ബിഷപ്പ് മറുപടിയില്‍ ചില ആരോപണങള്‍ ഉന്നയിച്ചതെന്നും ഡിഡി ചൂണ്ടികാട്ടി.
സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്കും നോട്ടീസ് നല്‍കുന്നതിനോടൊപ്പം ഡിപിഐക്കും അനന്തര നടപടികള്‍ക്കായി കത്തയക്കുമെന്നും ഡിഡി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News