പ്രണയത്തിന്റെ പതിനൊന്നു വര്‍ഷം; ഒടുവില്‍ പ്രണയ ദിനത്തില്‍ അവര്‍ ഒന്നായി

പതിനൊന്നു വര്‍ഷത്തെ പ്രണയത്തിനു ശേഷം എസ് എഫ് ഐ മുന്‍ നേതാക്കള്‍ പ്രണയ ദിനത്തില്‍ വിവാഹിതരായി. എസ് എഫ് ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്ന ബെഞ്ചമിന് ജോസ് ജേക്കബ്ബും, പ്രസിഡന്റായിരുന്ന ആര്‍ ശ്യാമയുമാണ് 11 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സമുദായങ്ങളുടെ വേലിക്കെട്ടിന് പുറത്ത് ഇന്നലെ പ്രണയ ദിനത്തില്‍ വിവാഹിതരായത് .

പ്രണയ ദിനത്തില്‍ ഇവര്‍ക്ക് വരണമാല്യം നല്‍കിയത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. കാതോലിക്കേറ്റ് കോളേജിന്റെ ഇടനാഴികളില്‍ ഇടിമുഴക്കം പോലെ മുദ്രാവാക്യം വിളിച്ചു നടന്ന അന്നത്തെ കുട്ടി സഖാക്കള്‍ക്കിടയില്‍ മോട്ടിട്ട പ്രണയം ഒടുവില്‍ 11 വര്‍ഷങ്ങള്‍ക്ക് ശേഷം പൂവണിഞ്ഞു.

എസ് എഫ് ഐ നേതാക്കളായിരുന്ന നെല്ലിക്കാല ശാന്തി ഭവനില്‍ ശ്യാമയും തലച്ചിറ ബെഞ്ചമിന്‍ ജോസ് ജേക്കബും വിപ്ലവം പോലെ തന്നെ പ്രണയവും മുന്നോട്ട് കൊണ്ടുപോയി.

അങ്ങനെ ഒന്നിച്ച് കൊടിപിടിച്ചും, മുദ്രാവാക്യം വിളിച്ചും നടന്നവര്‍് പ്രണയദിനത്തില്‍ ജീവിതത്തിലും ഒന്നിച്ചു. ദമ്പതികള്‍ക്ക് കോടിയേരി ബാലകൃഷ്ണനാണ് വരണമാല്യമായ ചുവപ്പു ഹാരം കൈമാറിയത്.

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമാണ് നിലവില്‍ ശ്യാമ. ബെഞ്ചമിന് സിപിഎം റാന്നി ഏരിയാ കമ്മിറ്റി അംഗവും. മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കി നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ സിപിഎം നേതാക്കളും,
വീണാ ജോര്‍ജ് എംഎല്‍എ, കെ എസ് എഫ് ഇ ചെയര്‍മാന്‍ പിലിപ്പോസ് തോമസ് തുടങ്ങി ഒട്ടേറെ പേര്‍ വിവാഹവേദിയായ കുമ്പളാംപൊയ്ക ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News