കണ്ണിറുക്കി ഹൃദയം കവര്‍ന്ന പ്രിയയും കത്രീനയും തമ്മിലൊരു ബന്ധമുണ്ട്; ഒരു അഡാര്‍ ബന്ധം

കണ്ണും പുരികവും ഇളക്കി കോടിക്കണക്കിന് ആളുകളുടെ ഹൃദയം കവര്‍ന്നെടുത്ത പ്രിയ പ്രകാശ് വാര്യരും കത്രീന കൈഫും തമ്മിലൊരു ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റുമോ. ഇല്ല അല്ലേ. എന്നാല്‍ കേട്ടോ്അങ്ങനൊരു ബന്ധമുണ്ട്. അതും സോഷ്യല്‍ മീഡിയ ബന്ധം.

സോഷ്യല്‍ മീഡിയയില്‍ പ്രിയയെയും പ്രിയയുടെ ഭാവങ്ങളെയും പ്രശംസിച്ച് നിറയുന്ന കമന്റുകള്‍ക്കിടയിലാണ് വ്യത്യസ്ഥമായ ഒരു കമന്റ് വന്നത്. നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് റീ ട്വീകളും ലൈക്കുകളും ലഭിച്ച ആ പോസ്റ്റിതായിരുന്നു.

കത്രീന കരിയര്‍ മുഴുവനെടുത്താലും 2 മിനിറ്റില്‍ പ്രിയ ചെയ്ത ഭാവങ്ങളൊന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ആ ട്വീറ്റ്.

ആളുകള്‍ക്കിഷ്ടപ്പെട്ട ആട്വീറ്റിന് ലഭിച്ചത് മൂവായിരത്തോളം റിട്വീറ്റ്‌സും എണ്ണായിരം ലൈക്‌സും. പ്രിയയുടെ എക്‌സ്്പ്രെഷന്‍സ് കാരണം ബോളീവുഡ് നടികള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമോയെന്നാണ് ആരാധകരും ഉറ്റു നോക്കുന്നത് . സിനിമയില്‍ നിന്നും അത്രയേറെ ഓഫറുകളാണേ്രത പ്രിയയ്ക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News