‘മോദിജീ, ഇതോ അങ്ങ് സ്വപ്‌നം കണ്ട സ്വച്ഛ് ഭാരതം?’ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് ആരോഗ്യമന്ത്രി

സ്വച്ഛ് ഭാരതിനായി കോടികളാണ് മോദി മുടക്കുന്നത്. എന്നാല്‍ മോദിയുടെ അനുയായികള്‍ക്ക് വഴിവക്കില്‍ മൂത്രമൊഴിക്കാനാണ് ഇഷ്ടം.

കോടികള്‍ മുടക്കി മോദി സര്‍ക്കാര്‍ സ്വച്ഛ് ഭാരതിനായി പരസ്യം ചെയ്യുന്നതിനിടെയാണ് വഴിവക്കിലെ മതിലില്‍ മൂത്രമൊഴിച്ച് ഒരാള്‍കൂടി ‘മാതൃക’യായിരിക്കുന്നത്.

രാജസ്ഥാനിലെ ആരോഗ്യ മന്ത്രി കാളിചരണ്‍ സരഫ് ആണ് പിങ്ക് സിറ്റിയെന്നറിയപ്പെടുന്ന ജയ്പുരില്‍ വഴിവക്കിലെ മതിലില്‍ കാര്‍ നിര്‍ത്തി മൂത്രമൊഴിച്ചത്. ചിത്രം വിവാദമായതോടെ ഇതൊന്നും വലിയ പ്രശ്‌നമല്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

മോദിയുടെ സ്വച്ഛ് ഭാരത് അഭിയാനില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതിനായി ജയ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കഷ്ടപ്പെടുന്നതിനിടെയാണ് മന്ത്രിയുടെ പരിപാടി.

പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 200 രൂപയാണു പിഴ. നേരത്തെ കേന്ദ്ര കൃഷിമന്ത്രി രാധാ മോഹനാണ് വഴിവക്കില്‍ മൂത്രമൊഴിച്ച് ‘ജനശ്രദ്ധ’ നേടിയത്. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു ഈ മൂത്രമൊഴിക്കലും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News