പെറു: നോവലിനെ അനുകരിച്ച് അനിയനെയും പൊലീസിനെയും കബളിപ്പിച്ച് ജയിലില്‍ നിന്നും രക്ഷപ്പെട്ട ജേഷ്ഠന്‍ ഒടുവില്‍ പൊലീസ് പിടിയിലായി. തെക്കന്‍ അമേരിക്കയിലെ പെറുവിലെ പീഡ്രസ് ഗോര്‍ഡാസ് ജയിലില്‍ നിന്ന് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട അലക്സാണ്ടറാണ് പിടിയിലായത്.

ജയിലില്‍ തന്നെ കാണാനെത്തിയ ഇരട്ട സഹോദരനെ മയക്കിക്കെടുത്തി ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. 2017 ജനുവരി 10 കേസിന് ആസ്പദമായ സംഭവം. അലക്സാണ്ടറും ഗയാന്‍കാര്‍ലോയും ഇരട്ട സഹോദരങ്ങളാണ്. ഒറ്റ നോട്ടത്തില്‍ ഇവരെ വേര്‍തിരിച്ച് അറിയാനും സാധിക്കുകയില്ല.

ഇത് മുതലെടുത്ത അലക്സാണ്ടര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ഇരട്ട സഹോദരനെ മയക്കി കിടത്തി രക്ഷപ്പെടുകയായിരുന്നു. സഹോദരന് ബോധം തെളിഞ്ഞ ശേഷമാണ് ഇക്കാര്യത്തെക്കുറിച്ച് പൊലീസിന് മനസ്സിലായത്.

അലക്‌സാണ്ടര്‍ ജയിലു ചാടിയതിന് പണികിട്ടിയത് പക്ഷേ സഹോദരനായിരുന്നു. ഇയാല്‍ ഒരു വര്‍ഷത്തോളമായി പൊലീസ് നിരിക്ഷണത്തിലായി. അങ്ങനെ ഒടുവില്‍ ഒരു വര്‍ഷത്തിനിപ്പുറം തെക്കന്‍ അമേരിക്കയിലെ ലിമയില്‍ നിന്നും അലക്സാണ്ടറിനെ കണ്ടെത്തുകയായിരുന്നു.