കണ്ണിറുക്കി ലോകം കീഴടക്കിയ പ്രിയയെ ‘ശരിക്കും’ പ്രണയിച്ച കാമുകന്‍; പ്രണയ വിശേഷങ്ങള്‍ പങ്കുവെക്കുന്നു

കണ്ണിറുക്കി ലോകം മുഴുവന്‍ കീഴടക്കിയ പ്രിയവാര്യര്‍ താരറാണിയാകുമ്പോള്‍ കണ്ണിറുക്കിയ സുന്ദരിയെ പ്രണയിച്ച കാമുകനും താരമാവുകയാണ്. പുരികക്കൊടികൊണ്ട് ആരാധക മനം കീഴടക്കുകയാണ് പ്രിയയുടെ കണ്ണിറുക്കലില്‍ വീണുപോയ റോഷനും. അപ്രതീക്ഷിതമായി വീണുകിട്ടിയ ഭാഗ്യത്തിന്റെ ഹാംഗ് ഓവറിലാണ് റോഷനിപ്പോള്‍.

ഒറ്റ സീന്‍ കൊണ്ട് പ്രണയിക്കുന്നവരുടെ ഇഷ്ട നായകനും, നായികയുമായി മാറിയ റോഷനും, പ്രിയയും ശരിക്കും പ്രണയത്തില്‍ തന്നെയായിരുന്നു. എന്നാല്‍ ആ പ്രണയം സിനിമക്ക് വേണ്ടി മാത്രമായിരുന്നു. പ്രണയത്തിന്റെ പുത്തന്‍ഭാവങ്ങള്‍ പകര്‍ന്ന് നല്‍കിയ റോഷന് പ്രണയത്തില്‍ മുന്‍ അനുഭവങ്ങള്‍ ഇല്ല.

സംവിധായകന്‍ ഒമര്‍ ലുലുവിന്റെ കഴിവാണ് ആ സീന്‍ ഇത്ര മനോഹരമായതിന്റെ പിന്നിലെന്നാണ് റോഷന്‍ പറയുന്നത്. നേരത്തെ ഒരു റിയാലിറ്റി ഷോയില്‍ പുരികം കൊണ്ട് ചില വേലകള്‍ കാട്ടിയിരുന്നു. അതു സിനിമയില്‍ ചെയ്യാന്‍ പറ്റുമോയെന്ന ഒമറിന്റെ ചോദ്യത്തില്‍ നിന്നാണ് അഡാറ് ലവിലെ കണ്ണിറുക്കലും, പുരികപ്രകടനവും പിറന്നത്.

ഒറ്റ ടേക്കില്‍ തന്നെ ആരാധക മനം കീഴടക്കിയ ആ സീന്‍ ഓക്കെ ആയി എന്ന സന്തോഷവും റോഷനുണ്ട്. എന്നാല്‍ ഇതൊക്കെ ചെറിയ വെടിക്കെട്ട് മാത്രമാണെന്നും സിനിമ പുറത്തിറങ്ങുമ്പോള്‍ ഞെട്ടുമെന്നുമാണ് റോഷന്‍ പറയുന്നത്. അഡാറ് ലവിലെ സീന്‍ പുറത്ത് വന്നതോടെ പ്രണയാഭ്യര്‍ത്ഥനകളുടെ മേളമാണ് റോഷന്. ഇന്‍ബോക്‌സില്‍ പ്രണയാഭ്യര്‍ത്ഥനകള്‍ നിറയുന്നതിന്റെ സന്തോഷവും റോഷന്‍ പങ്കുവെക്കുന്നു.

തന്റെ ഒപ്പം എത്തിയ പ്രിയ ആരാധക മനം കീഴടക്കുന്നതിലും റോഷന് നിറഞ്ഞ സന്തോഷം മാത്രം. ഏതായാലും പ്രിയ തന്റെ ആദ്യ നായികയല്ലേ എന്നാണ് റോഷന്‍ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News