പ്രമുഖ നടിക്ക് നേരെ പീഡനശ്രമം; ആക്രമണം ഫിറ്റ്‌നസ് സെന്ററില്‍

മുംബൈ: ഫിറ്റ്‌നസ് സെന്ററില്‍ പ്രമുഖ സീരിയല്‍ നടിക്ക് നേരെ പീഡനശ്രമം.

മുംബൈ അന്ധേരിയില്‍ വെര്‍സോവ സ്വദേശിയായ വിശ്വനാഥ ഷെട്ടി എന്നയാള്‍ തന്നെ പീഡിപ്പിച്ചു എന്ന് മുപ്പത്തിയേഴുകാരിയായ നടിയാണ് പരാതി നല്‍കിയത്.

പരാതിയില്‍ അംബോലി പൊലീസ് വിശ്വനാഥ ഷെട്ടിക്കെതിരെ കേസെടുത്തു. ഫിറ്റ്‌നസ് സെന്ററിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് നടി പറയുന്നത് ഇങ്ങനെ:

താന്‍ സ്ഥിരമായി വര്‍ക്ക് ഔട്ടിന് പോകുന്ന ഫിറ്റ്‌നസ് സെന്ററില്‍ വച്ചാണ് സംഭവം. വര്‍ക്ക് ഔട്ടിനിടെ വിശ്വനാഥ ഷെട്ടി ലൈംഗികച്ചുവയോടെ സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ഇംഗിതത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് നടിയുടെ പരാതി.

വഴങ്ങാതായതോടെ തന്നെ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഭീഷണിപ്പെടുത്തുകയും തന്നെക്കുറിച്ച് സുഹൃത്തുക്കള്‍ക്ക് മോശപ്പെട്ട സന്ദേശങ്ങള്‍ അയക്കുകയും ചെയ്തുവെന്നും നടി ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News