അതിസാഹസികത ഇഷ്ടമാണോ?; മൗണ്ട് ഹുയാഷാന്‍ വിളിക്കുന്നു

കീഴ്ക്കാം തൂക്കായ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒരാള്‍ക്കു മാത്രം നടക്കാന്‍ വീതിയുള്ള പാത, കുത്തനെയുള്ള ഗോവണികള്‍, ചെറു തുരങ്കങ്ങള്‍. ഇതാണ് ചൈനയിലെ മൗണ്ട് ഹുയാഷാന്‍, ലോകത്തിലെ ഏറ്റവും അപകടകരമായ നടപ്പാത. സാഹസികരുടെ പ്രിയ ക്രേന്ദ്രമാണ് ഇത്. അപകടകരമെങ്കിലും സന്ദര്‍ശകരാല്‍ തിരക്കാണ് ഇവിടം എപ്പോളും.

ഭീമന്‍ മലനിരയാണ് ഹുയാഷാന്‍. പാറക്കെട്ടുകളെ ചേര്‍ന്നുള്ള പടി പടിയായി കയറേണ്ട ഇടുങ്ങി നടപാതകളിലൂടെയുള്ള യാത്ര ഒരു ജീവന്‍ മരണപോരാട്ടം തന്നെയാണ്. അതിയായ സുരക്ഷകളാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അസാമാന്യ മനക്കട്ടി വേണം ഈ മലനിരകള്‍ കയറാന്‍. അഞ്ച് കൊടുമുടികളില്‍ നിന്നും ഉയര്‍ന്ന് 7,087 അടി ഉയരത്തിലാണ് മൗണ്ട് ഹുയാഷാന്‍.

ലോകത്തെ ഏറ്റവും ദുര്‍ഘടമായ ഈ നടപ്പാതയില്‍ അപകടങ്ങള്‍ പതിവാണ്. മൗണ്ട് ഹുയാഷാനില്‍ പ്രതിവര്‍ഷം 100 ജീവനുകള്‍ പൊലിയുന്നതായാണ് ഔദ്യോഗിക കണക്കുകള്‍. ഇതൊന്നും സഞ്ചാരികളുടെ വരവിനെ സ്വാധീനിക്കുന്നില്ല. മലമുകളില്‍ സ്ഥിതി ചെയ്യുന്ന താവോ ബുദ്ധ സന്യാസിക്കളുടെ ക്ഷേത്രത്തിലേക്കാണ് ഈ യാത്രഅവസാനിക്കുന്നത്. സന്യാസികളുടെയും തീര്‍ത്ഥടകരുടെയും സൗകര്യത്തിനായി നിര്‍മ്മിച്ച കോവണിപ്പടികളാണ് ഇവിടെ ഉള്ളത്.

മൗണ്ട് ഹുയാഷാന്‍ മലമുകളിലെ ബുദ്ധക്ഷേത്രം കാരണം ഈ പാത ഒരു വിശുദ്ധ സ്ഥലം എന്നതിലുപരി സാഹസിക ഇഷ്ടപ്പെട്ടുന്നവര്‍ക്ക് പറ്റിയ സ്ഥലങ്ങലില്‍ ഒന്നായി ഇവിടം മാറി കഴിഞ്ഞിരിക്കുന്നു. സാഹസികന്‍ എന്ന് അവകാശപ്പെട്ടുന്നവര്‍ക്ക് എല്ലാം തന്നെ ഈ യാത്ര പൂര്‍ത്തിയാക്കുന്നത് അവിശ്വസനീയമായ ഒന്നായിരുന്നു.

മലമുകളിലെ ബുദ്ധക്ഷേത്രത്തിലെ കാഴ്ചകള്ളും ആകര്‍ഷകമാണ്. മൗണ്ട് ഹുയാഷാനില്‍ നിന്ന് അതിശയകരമായ സൂര്യോദയവും ഇവിടുത്തെ പ്രത്യേകതയാണ്. സൂര്യോദയം ആ പാതയിലൂടെയുള്ള സഞ്ചാരികള്‍ക്ക് കാഴ്ചക്ക് വളരെ പ്രിയപ്പെട്ടതാവുന്നു. മതപരമായി എറെ പ്രധാന്യമുള്ള ഒരു ഒരു പ്രദേശം കൂടിയാണ് ഇത്.

ഈ രണ്ടാം നൂറ്റാണ്ടില്‍ പഴക്കമുള്ള പക്കോവിന്റെ പള്ളി എന്ന് അറിയപ്പെട്ടിരുന്ന ഒരു ഡാവോയിസ്റ്റ് ക്ഷേത്രമുണ്ടായിരുന്നു ഇവിടെ. ഈ മലമുകളില്‍ പാതാളത്തിന്റെ ദേവത ജീവിക്കുന്നു എന്ന് തവോയിസ്റ്റുകള്‍ വിശ്വാസിച്ചിരുന്നു. നിരവധി ചൈനിസ് ഔഷധ സസ്യങ്ങള്‍ വളരുന്ന പ്രദേശമായതിനാല്‍ മരുന്നുകള്‍ കണ്ടെത്തുന്നതിനും മറ്റും അന്വേഷകരുടെ പ്രധാന കേന്ദ്രം കൂടിയായിരുന്നു ഇത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News