ഇന്ദ്രന്‍സിന്റെ മാസ്മരിക പ്രകടനവുമായി ആളൊരുക്കം

നടന്‍ ഇന്ദ്രന്‍സിന്റെ അഭിനയജീവിതത്തിലെ വേറിട്ട പ്രകടനവുമായി ആളൊരുക്കത്തിന്റെ ആദ്യടീസര്‍ പുറത്തിറങ്ങി. ഓട്ടന്‍ തുള്ളല്‍ കലാകാരനായ പപ്പുപിഷാരടിയുടെ ഓര്‍മയില്‍ നിന്നുള്ള പ്രണയാനുഭവങ്ങളാണ് ടീസര്‍ പറയുന്നത്.

മാധ്യമപ്രവര്‍ത്തകനായ വിസി അഭിലാഷാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം ജോളിവുഡ് മൂവീസിന് വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമകാലിക പ്രസക്തിയുള്ളതാണ് ആളൊരുക്കത്തിന്റെ പ്രമേയം.

ഓട്ടന്‍ തുള്ളല്‍ കലാകാരനായുള്ള ഇന്ദ്രന്‍സിന്റെ വേഷപകര്‍ച്ച തന്നെയാണ് ചിത്രത്തിന്റെ ഹൈലറ്റ്. ശ്രീകാന്ത് മേനോന്‍,അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, കലാഭവന്‍ നാരായണന്‍കുട്ടി, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News