മോഹന്‍ജി വെറുതെ പറഞ്ഞതല്ല; പാക്കിസ്ഥാനെ തുരത്താന്‍ ശാഖയില്‍ തവളപിടിത്തം തീവ്രമായി പരിശീലിക്കുകയാണ് സംഘികള്‍; ട്രോള്‍ വീഡിയോ

ഇന്ത്യന്‍ സൈനികരെ അടച്ചാക്ഷേപിച്ച ആര്‍ എസ് എസ് മേധാവി മോഹന്‍ഭാഗവതിനെതിരായ പ്രതിഷേധം ഇപ്പോ‍ഴും ശക്തമാണ്. ഇന്ത്യന്‍ സൈനികരെക്കാള്‍ പതിന്മടങ്ങ് വേഗത്തില്‍ പാക് സൈന്യത്തെ തുരത്താന്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ശേഷിയുണ്ടെന്നായിരുന്നു ഭാഗവത് വീരവാദം മു‍ഴക്കിയത്.

രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരെല്ലാം ഭാഗവതിന്‍റെ വീരവാദത്തെ നൂലി‍ഴ കീറി വിമര്‍ശിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ വന്‍ പരിഹാസമാണ് ഉയര്‍ന്നത്. അതിനിടയില്‍ സംഘപ്രവര്‍ത്തകര്‍ ശാഖയില്‍ പരിശീലനം നടത്തുന്നതിന്‍റെ വീഡിയോ പങ്ക് വെച്ച് ഇങ്ങനെയാണോ പാക്ക് പട്ടാളത്തെ നേരിടുന്നതെന്ന പരിഹാസചോദ്യവും നിരവധി പേര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ശാഖയിലെ തീവ്രപരിശീലനം തവളപിടിത്തവും മറ്റുമാണെന്നതാണ് രസകരമായ കാര്യം. ഇങ്ങനെയാണെങ്കില്‍ പാക് പട്ടാളമെന്നല്ല അമേരിക്കന്‍ പട്ടാളം പോലും വിരണ്ടോടുമെന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

ശാഖയിലെ ചില കഠിനമായ തവളപിടിത്തത്തിന്‍റെ പരിശീലന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here