നിരവിനെതിരെ തുറന്നടിച്ച് പ്രിയങ്ക

തട്ടിപ്പ് വീരന്‍ നിരവ് മോദിയ്ക്കെതിരെ നിയമനടപടിക്കൊരുങ്ങി ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടിപ്പുനടത്തി മുങ്ങിയതിനു പിന്നാലെയാണ് നീരവ് മോദിയ്‌ക്കെതിരെ പ്രിയങ്ക രംഗത്തെത്തിയത്.

മോദിയുടെ വജ്രവ്യാപാരത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു പ്രിയങ്ക. ബ്രാന്‍ഡ് അംബാസിഡറായ വകയില്‍  നീരവ് മോദി പ്രിയങ്കക്ക് വന്‍ തുക പ്രതിഫലം നല്‍കാനുണ്ടെന്നാണ് പ്രിയങ്കയുടെ വാദം. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പ്രിയങ്ക ബ്രാന്‍ഡ് അംബാസിഡറായുള്ള കരാറെടുത്തത്.

ഇതിന് മുന്‍പ് ബോളിവുഡ് താരം ലിസ ഹെയ്ഡനായിരുന്നു നീരവ് മോദിയുടെ ബ്രാന്‍ഡ് അംബാസിഡര്‍. എന്നാല്‍ ഇപ്പോള്‍ നീരവ് മോദിയുമായുള്ള ബന്ധം ഉപേക്ഷിച്ചിരിക്കയാണ് പ്രിയങ്ക. അതേസമയം, പ്രിയങ്കയ്ക്ക് പുറമെ ബോളിവുഡ് താരം സിദ്ധാര്‍ഥ് മല്‍ഹോത്രയും നീരവിനെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News