‍#BIG BREAKING ബിനോയ് വിവാദം അനാവശ്യം; യാഥാര്‍ത്ഥ്യമെന്തെന്ന് വ്യക്തമാക്കി മര്‍സൂഖി; പീപ്പിള്‍ ടിവി അഭിമുഖം പുറത്തുവിടുന്നു

ബിനോയ്‌ കോടിയേരിക്കെതിരെ മാധ്യമങ്ങള്‍ വലിയ തോതില്‍ നുണപ്രചരണം നടത്തുകയാണെന്ന് വ്യക്തമാക്കികൊണ്ടാണ് ഹസന്‍ ഇസ്മയില്‍ അബ്ദുള്ള അല്‍ മര്‍സൂഖി അഭിമുഖത്തില്‍ പങ്കെടുത്തത്.

ചെക്ക്‌ കേസുകള്‍ ഗള്‍ഫ്‌ ബിസിനസില്‍ സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കേരളത്തില്‍ വാര്‍ത്താ സമ്മേളനം നടത്താനായാണ് താന്‍ എത്തിയതെന്ന പ്രചരണങ്ങള്‍ വസ്തുതയുമായി പുലബന്ധമില്ലാത്തതാണെന്ന് അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെത്തിയത് വാര്‍ത്താ സമ്മേളനത്തിനല്ലെന്നും മര്‍സൂഖി വിവരിച്ചു. മാധ്യമങ്ങള്‍ നുണ പ്രചാരണമാണ് നടത്തുന്നതെന്ന് തുറന്ന് പറയാനും അദ്ദേഹം തയ്യാറായി. കേരളത്തില്‍ എല്ലാ വര്‍ഷവും എത്താറുണ്ടെന്നും കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും മര്‍സൂഖി വിവരിച്ചു.

ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി. കൈരളി പീപ്പിള്‍ ടി വി മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ഇ എം അഷ്റഫ് നടത്തിയ പ്രത്യേക അഭിമുഖം കാണാം.

മര്‍സൂഖിയുടെ വെളിപ്പെടുത്തലോടെ മാധ്യമങ്ങള്‍ ഉയര്‍ത്തിവിട്ട ബിനോയ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയാണ്. ബിനോയ് വന്‍ തട്ടിപ്പ് നടത്തിയെന്നും 13 കോടി തട്ടിച്ചെന്നതുമടക്കം നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങള്‍ ഉയര്‍ത്തിവിട്ടത്. ബിനോയ് യാത്രവിലക്ക് നേരിടുകയാണെന്ന് പോലും പ്രചരിപ്പിച്ചിരുന്നു.

യാഥാര്‍ത്ഥ്യം വ്യക്തമാക്കി ബിനോയ് തന്നെ പലവട്ടം രംഗത്തെത്തിയിട്ടും മാധ്യമങ്ങള്‍ വിടാന്‍ തയ്യാറായിരുന്നില്ല. യാത്രാവിലക്കില്ലെന്ന് തെളിയിക്കുന്നതടക്കമുള്ള രേഖകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ വ്യാജപ്രചരണം തകൃതിയായിരുന്നു.

ഇപ്പോള്‍ ആരോപണങ്ങള്‍ നിഷേധിച്ച് മര്‍സൂഖി തന്നെ രംഗത്തെത്തിയതോടെ വിവാദങ്ങളെല്ലാം അസ്ഥാനത്താകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News